നീന (കൗണ്ടി ടിപ്പററി ) അയര്‍ലണ്ടിലെ നീനയില്‍ മലയാളി നഴ്സ് സീമാ മാത്യു (45 വയസ് ) നിര്യാതയായി .തൊടുപുഴ ചിലവ് പുളിന്താനത്ത് ജെയ്സണ്‍ ജോസിന്റെ ഭാര്യയാണ്.
നീനാ St.Conlons കമ്യൂണിറ്റി നഴ്സിംഗ് യൂണിറ്റിലെ സ്റ്റാഫ് നഴ്‌സായിരുന്ന സീമ ,ഏതാനം നാളുകളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ നീനയിലെ സ്വഭവനത്തില്‍ വെച്ചാണ് സീമ ലോകത്തോട് വിട പറഞ്ഞത്.
മൂന്ന് മക്കളാണ് ജെയ്സണ്‍ -സീമാ ദമ്പതികള്‍ക്കുള്ളത്. ജെഫിന്‍ , ജുവല്‍ , ജെറോം .
നീനയിലെ മലയാളി സമൂഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ,വര്‍ഷങ്ങളായി അയര്‍ലണ്ടില്‍ താമസിക്കുന്ന സീമയുടെ കുടുംബം.
തൊടുപുഴ കല്ലൂര്‍ക്കാട് വട്ടക്കുഴി മാത്യുവിന്റേയും മേരിയുടെയും മകളാണ് സീമ.ശ്രീജ,ശ്രീരാജ് എന്നിവർ സഹോദരങ്ങളാണ്. മകളുടെ രോഗവിവരം അറിഞ്ഞു മാതാപിതാക്കള്‍ അയര്‍ലണ്ടിലേക്ക് വരാനുള്ള തയാറെടുപ്പിലായിരുന്നു.
സംസ്‌കാരം തിങ്കളാഴ്ച
18/11/’24 തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ 1.30 വരെ നീനാ Kellers ഫ്യൂണറല്‍ ഹോമില്‍ (E45X094) സീമയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. തുടര്‍ന്ന് 2 PM ന് നീനാ സെന്റ് മേരിസ് റോസറി ചര്‍ച്ചില്‍ (E45YH29) വച്ച് സീറോ മലബാര്‍ ക്രമത്തിലുള്ള ഫ്യൂണറല്‍ മാസും തുടര്‍ന്ന് സംസ്‌കാരവും നടത്തപ്പെടും.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.