ഡബ്ലിന്‍ : അയര്‍ലണ്ടിലെ നഴ്സിംഗ് ഹോം മേഖലയിലെ വന്‍കിടക്കാരുടെ വ്യാപാര പങ്കാളിത്തം തടയണമെന്ന നിര്‍ദ്ദേശവുമായി ലേബര്‍ പാര്‍ട്ടി. നഴ്സിംഗ് ഹോമുകളുടെ നടത്തിപ്പിലെ പിഴവുകള്‍ ആര്‍ടിഇ പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്നാണ് പാര്‍ട്ടി ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.എമിസ് അയര്‍ലണ്ടിന്റെ നിയന്ത്രണത്തിലുള്ള 27 നഴ്‌സിംഗ് ഹോമുകള്‍ ഉടനടി പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ ശക്തവും വ്യക്തവുമായ നടപടികള്‍ സ്വീകരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു.ഹിക്വയുടെ അവലോകന റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കാനാവില്ലെന്നും പാര്‍ട്ടി പറയുന്നു.ബുധനാഴ്ച ഇതു സംബന്ധിച്ച് ലേബര്‍ പാര്‍ട്ടി പ്രമേയം അവതരിപ്പിക്കും. നഴ്‌സിംഗ് ഹോം മേഖലയിലെ വന്‍കിട ബിസിനസ് പങ്കാളിത്തം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രമേയത്തിലുണ്ടാകും.
ഫെയര്‍ ഡീല്‍ ഫണ്ടിംഗ് മോഡലിന്റെ പരിഷ്‌കരണം ആവശ്യമാണെന്നും പാര്‍ട്ടി പറയുന്നു. ഒപ്പം മിനിമം സുരക്ഷിത സ്റ്റാഫിംഗ് പാറ്റേണും മാന്യമായ ശമ്പളവും വ്യവസ്ഥകളും ഉറപ്പാക്കണം.ഇതിനായി അടിയന്തിരനിയമനിര്‍മ്മാണം വേണമെന്നും ലേബര്‍ ഹെല്‍ത്ത് വക്താവ് മേരി ഷെര്‍ലക് ടിഡി പറഞ്ഞു.
പെരുകുന്ന എമിസ് അടക്കമുള്ള സ്വകാര്യ കുത്തകകള്‍
20 വര്‍ഷം മുമ്പ്, 30% നഴ്സിംഗ് ഹോമുകളും സ്വകാര്യ ഉടമസ്ഥതയിലായിരുന്നു. 2025ല്‍ ഈ വിഹിതം 80% ആയി ഉയര്‍ന്നു. 27 നഴ്സിംഗ് ഹോമുകളുള്ള, രാജ്യത്തെ ഏറ്റവും വലിയ ഓപ്പറേറ്റര്‍മാരില്‍ സ്ഥാപനമാണ് എമീസ് അയര്‍ലണ്ട്.നഴ്സിംഗ് ഹോം അന്തേവാസികളുടെ ക്ഷേമത്തേക്കാള്‍ കൊള്ള ലാഭം ഉണ്ടാക്കുന്നതിനാണ് ഇവര്‍ മുന്‍ഗണന നല്‍കുന്നത്.ഇവരുടെ ഉടമസ്ഥതയിലുള്ള നഴ്സിംഗ് ഹോമുകളിലെ താമസക്കാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ വേഗത്തില്‍ നടപടിയെടുക്കേണ്ടതുണ്ട്.
ഹിക്വയുടെ പരിശോധനകളില്‍ പൂര്‍ണ്ണമായ വിശ്വാസമില്ലെന്ന് ലേബര്‍ പറയുന്നു. അതിനാല്‍ എമിസ് നഴ്സിംഗ് ഹോമുകളെ സര്‍ക്കാര്‍ ഏറ്റെടുത്ത് നേരിട്ട് നടത്തണമെന്ന് ലേബര്‍ ആവശ്യപ്പെടുന്നു.പാന്‍ഡെമിക് സമയത്ത് നിരവധി നഴ്സിംഗ് ഹോമുകളില്‍ എച്ച് എസ് ഇയുടെ നേരിട്ടുള്ള ഇടപെടലുകളുണ്ടായി.ഇപ്പോള്‍ എമിസ് ഉടമസ്ഥതയിലുള്ള നഴ്സിംഗ് ഹോമുകളിലും ഇതുണ്ടാകേണ്ടതുണ്ട്.
ഫെയര്‍ ഡീല്‍ ഫണ്ടിംഗ് സ്‌കീം പരിഷ്‌കരിക്കണം
ഫെയര്‍ ഡീല്‍ ഫണ്ടിംഗ് സ്‌കീം അടിസ്ഥാനപരമായി പരിഷ്‌കരിക്കണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചു.എന്‍ടിപിഎഫും പ്രൊവൈഡറും തമ്മിലുള്ള വ്യക്തിഗത ചര്‍ച്ച അവസാനിപ്പിക്കേണ്ടതുണ്ട്.വ്യക്തിഗത പ്രൊവൈഡറുമായി സര്‍വ്വീസ് കരാറുകളുണ്ടാകണം. തൊഴില്‍ ചെലവുകള്‍ക്കുള്ള ഫണ്ടിംഗിന് റിംഗ് ഫെന്‍സിംഗുണ്ടാകണം. കൂടാതെ നഴ്സിംഗ് ഹോം പ്രോപ്പര്‍ട്ടിയുടെയും ഓപ്പറേറ്റിംഗ് കമ്പനിയുടെയും നിയന്ത്രണവുമായി ബന്ധപ്പെട്ടും നിയമമുണ്ടാകണം. മിനിമം സ്റ്റാഫിംഗ് ലെവലുകള്‍ സംബന്ധിച്ചുംനഴ്സിംഗ് ഹോം മേഖലയിലുടനീളം മാന്യമായ വേതനം ലഭിക്കുന്നതിനും നിയമമുണ്ടാകണം.
നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കണം
വിവിധങ്ങളായ നടപടികളിലൂടെ അയര്‍ലണ്ടിലെ നഴ്സിംഗ് ഹോം കെയറില്‍ നഷ്ടപ്പെട്ട വിശ്വാസം പുനസ്ഥാപിക്കുന്നതിന് വളരെയധികം നടപടികള്‍ ആവശ്യമാണെന്ന് പാര്‍ട്ടി പറയുന്നു.നഴ്സിംഗ് ഹോം കെയറിലെത്തുന്നവരോട് മാന്യമായും ബഹുമാനത്തോടെയും പെരുമാറുമെന്ന് ഉറപ്പാക്കണം. സമ്മറിന് മുമ്പ് സമഗ്രമായ സുരക്ഷാ പരിഷ്‌കാരങ്ങള്‍ നടപ്പാക്കണം. ഹിക്വ അതിന്റെ അതിന്റെ ജോലി ശരിയായി നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്- ലേബര്‍ ചൂണ്ടിക്കാട്ടുന്നു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.