ഡബ്ലിന്‍ : അയര്‍ലണ്ടില്‍ നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി ബോര്‍ഡ് ഓഫ് അയര്‍ലണ്ടിന്റെ (എന്‍എംബിഐ) സഹകരണത്തോടെയുള്ള നഴ്സിംഗ് കോഴ്സുകള്‍ ആരംഭിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 2022 ജനുവരി ഒന്നിന് 23 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക.
അണ്ടര്‍ ഗ്രാജുവേറ്റ് നഴ്‌സിംഗ്, മിഡൈ്വഫറി ഡിഗ്രി പ്രോഗ്രാമുകളാണ് തുടങ്ങുന്നത്. ഇതു സംബന്ധിച്ച എല്ലാ വിവരങ്ങളും എന്‍എംബിഐ വെബ്‌സൈറ്റില്‍ ലഭ്യമാണ്. മൂല്യനിര്‍ണ്ണയ പരീക്ഷകള്‍ മേയ് 5ന് ഉച്ചയ്ക്ക് ഒന്നിനും മേയ് 12 ഉച്ചയ്ക്ക് ഒന്നിനും ഇടയില്‍ ഓണ്‍ലൈനായി നടക്കും.
കോഴ്സില്‍ ചേരുന്നതിന്, അപേക്ഷകര്‍ക്ക് അസെസ്മെന്റ് ടെസ്റ്റുകള്‍ വിജയിക്കേണ്ടതുണ്ട്. ഏപ്രില്‍ 11 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ 26 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നു വരെ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്യാം. അപേക്ഷകര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന് എന്‍എംബിഐ അറിയിച്ചു.
ടെസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വെബ്സൈറ്റിലെ പുതിയ ബുക്ക്ലെറ്റില്‍ ലഭ്യമാണ്. ഈ ബുക്ക്‌ലെറ്റ്, അപേക്ഷകര്‍ക്ക് ടെസ്റ്റ് ഫോര്‍മാറ്റില്‍ത്തന്നെ ലഭിക്കും. രജിസ്റ്റര്‍ ചെയ്യുന്നതിനും മൂല്യനിര്‍ണയ പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിനും അപേക്ഷകര്‍ ഈ ബുക്ക്‌ലെറ്റ് പൂര്‍ണ്ണമായി വായിക്കുന്നത് വളരെ ഗുണകരമാണ്. ഓണ്‍ലൈന്‍ അസസ്‌മെന്റ് ടെസ്റ്റുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്, careersinformation@nmbi.ie എന്ന ഇമെയിലില്‍ ബന്ധപ്പെടാവുന്നതാണ്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x


Comments are closed.