ഡബ്ലിന്‍: അയര്‍ലണ്ടിലെ നഴ്സിംഗ്ആന്‍ഡ് മിഡ്വൈഫറിബോര്‍ഡ് (എന്‍എംബിഐ ) വാര്‍ഷിക റിട്ടെന്‍ഷന്‍ ഫീസ് അടയ്ക്കാനുള്ള സമയപരിധി ഫെബ്രുവരി 28 വരെ നീട്ടി.
ജനുവരി 31 വരെയായിരുന്ന കാലാവധിയാണ് കോവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ച് ഒരു മാസം കൂടി നീട്ടിവെച്ചതായി എന്‍എംബിഐ സ്ഥിരീകരിച്ചത്.
അമ്പതിനായിരത്തിലധികം നഴ്സുമാരും ഇതിനകം പുതുക്കല്‍ പ്രക്രീയ പൂര്‍ത്തിയാക്കിയയതായി എന്‍എംബിഐ അറിയിച്ചു.
ഓണ്‍ ലൈന്‍ പുതുക്കല്‍ സംവിധാനത്തില്‍ കൂടി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വളരെ സങ്കീര്‍ണമായ നടപടി ക്രമങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നതെന്ന് ഒട്ടേറെ നഴ്സുമാര്‍ പരാതിയുയര്‍ത്തിയിരുന്നു. പുതിയ പുതുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ചിലര്‍ ഒരു മണിക്കൂറോളം ചിലവഴിക്കേണ്ടി വന്നെന്നും കണ്ടെത്തലുകള്‍ ഉണ്ടായി.അടുത്ത വര്‍ഷമെങ്കിലും രജിസ്ട്രേഷന്‍ പുതുക്കല്‍ പ്രക്രിയ എളുപ്പത്തിലാക്കാനായുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും നഴ്സുമാരും മിഡൈ്വഫുമാരും ഉയര്‍ത്തിയിട്ടുണ്ട്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും,ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Comments are closed.