ഇന്നലെ നടന്ന വോട്ടെണ്ണലില്‍ തൊട്ടടുത്ത എതിര് സ്ഥാനാര്‍ത്ഥിയെക്കാള്‍ ഇരട്ടിയിലധികം വോട്ടു നേടിയാണ് കെയര്‍ ഓഫ് ഓള്‍ഡര്‍ പീപ്പിള്‍ എന്ന വിഭാഗത്തില്‍ ഒഴിവുള്ള ബോര്‍ഡംഗ സ്ഥാനത്തേക്ക് ഡബ്ലിനിലെ സാംസ്കാരിക പ്രവര്‍ത്തക കൂടിയായ മിട്ടു ഷിബു ആലുങ്ങല്‍ തിരഞ്ഞെടുക്കപ്പെട്ടത്.
ഡബ്ലിനിലെ മീത്ത് കമ്മ്യൂണിറ്റി യൂണിറ്റില്‍ ഡയറക്ടര്‍ ഓഫ് നഴ്സിംഗായി ജോലി ചെയ്യുന്ന മിട്ടു ഷിബു, എറണാകുളം സ്വദേശിയാണ്. മൈഗ്രന്റ് നഴ്സസ് അയര്‍ലണ്ടിന്റെ സജീവമായ പിന്തുണ സംഘടനയുടെ കേന്ദ്രകമ്മിറ്റി അംഗം കൂടിയായ മിട്ടുവിന് ലഭിച്ചിരുന്നു
അയര്‍ലണ്ടിലെ നഴ്സുമാരുടെ രജിസ്ട്രേഷനും, ഭരണവും നിരവഹിക്കുന്ന അംഗീകൃത സമിതിയാണ് എന്‍ എം ബി ഐ. വിവിധ വിഭാഗങ്ങളില്‍ നിന്നും വിദഗ്ധ സമിതികളില്‍ നിന്നുമായി 23 പേരാണ് എന്‍ എം ബി ഐ ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിതരാവുക.ഇവരില്‍ എട്ടു പേരാണ് നഴ്സുമാരുടെ പ്രതിനിധികളായുള്ളത്.മിട്ടു ഷിബു ,കൂടി തിരഞ്ഞെടുക്കപ്പെട്ടതോടെ ആകെയുള്ള നഴ്സുമാരില്‍ രണ്ട് പേര് മലയാളി സമൂഹത്തില്‍ നിന്നായി.
മലയാളിയും, എറണാകുളം പറവൂര്‍ പുത്തന്‍വേലിക്കര സ്വദേശിയുമായ ഷാല്ബിന് ജോസഫും , നിലവില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.