head1
head3

‘മിന്നല്‍ മുരളി’യിലെ ‘കുഗ്രാമമേ’ എന്ന പുതിയ ഗാനം പുറത്തിറങ്ങി

പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ടൊവീനോ തോമസ് നായകനാവുന്ന ‘മിന്നല്‍ മുരളി’. നെറ്റ്ഫ്‌ള്ക്‌സിലൂടെ ഡിസംബര്‍ 24ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം മലയാളത്തില്‍ നിന്നുള്ള ആദ്യ സൂപ്പര്‍ഹീറോ സിനിമ കൂടിയാണെന്ന പ്രത്യേകതയുണ്ട്. ഇപ്പോഴിതാ ബേസില്‍ ജോസഫ് സംവിധാനം ചെയുന്ന ചിത്രത്തിലെ മൂന്നാം സിംഗിള്‍ ‘കുഗ്രാമമേ’ പുറത്തെത്തിയിരിക്കുകയാണ്.

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സുഷിന്‍ ശ്യാം ആണ്. പാടിയിരിക്കുന്നത് വിപിന്‍ രവീന്ദ്രന്‍. മിക്‌സിംഗ്, മാസ്റ്ററിംഗ് അബിന്‍ പോള്‍. ഷാന്‍ റഹ്‌മാനും ചിത്രത്തില്‍ ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കേരളത്തിലെ ഒരു ചെറു പട്ടണത്തില്‍ ജീവിച്ചുവരുന്ന മുരളി എന്ന തയ്യല്‍ക്കാരന്‍ യുവാവിന്റെ ജീവിതത്തില്‍ നടക്കുന്ന ചില അപ്രതീക്ഷിതത്വങ്ങളിലൂടെയാണ് ചിത്രത്തിന്റെ പ്ലോട്ട് വികസിക്കുന്നത്. ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം. സമീര്‍ താഹിറാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് രചന. വിഎഫ്എക്‌സിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്.

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യപ്പെടും. ‘ഗോദ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ടൊവീനോയും ബേസില്‍ ജോസഫും ഒരുമിക്കുന്ന ചിത്രവുമാണിത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy

Comments are closed.