അയര്‍ലണ്ടില്‍ പുതിയ സോഷ്യല്‍ വെല്‍ഫെയര്‍ പദ്ധതി, ഇപ്പോള്‍ അപേക്ഷിക്കാം
അഡീഷണല്‍ നീഡ്‌സ് പേയ്മെന്റ്, ആവശ്യക്കാര്‍ക്കെല്ലാം...!
ഡബ്ലിന്‍ : ജീവിതച്ചെലവ് കുതിയ്ക്കുന്ന സാഹചര്യത്തില്‍ അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് ആശ്വാസമേകുന്നതിന് സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ സോഷ്യല്‍ വെല്‍ഫെയര്‍ പേമെന്റിന് ഇപ്പോള്‍ അപേക്ഷിക്കാം.
സോഷ്യല്‍ വെല്‍ഫെയര്‍ പേമെന്റ് ലഭിക്കാത്തവര്‍, തൊഴില്‍രഹിതര്‍, കുറഞ്ഞ വരുമാനമുള്ളവര്‍ എന്നിവരെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടാണ് പരിഷ്‌കരിച്ച അഡീഷണല്‍ നീഡ്‌സ് പേയ്‌മെന്റ് ഈ ആഴ്ച മുതല്‍ അവതരിപ്പിക്കുന്നത്. സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റ് ലഭിക്കുന്നതിലും കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യുന്ന ആര്‍ക്കും അഡീഷണല്‍ നീഡ്സ് പേയ്‌മെന്റിന് യോഗ്യതയുണ്ടാകും. പാന്‍ഡെമിക് കാലത്ത് വിദ്യാര്‍ത്ഥികള്‍ക്കടക്കം ലഭിച്ച പേയ്മെന്റിന് സമാനമായ രീതിയിലാണ് പുതിയ രീതിയില്‍ അഡീഷണല്‍ നീഡ്‌സ് പേയ്‌മെന്റ് പദ്ധതി അവതരിപ്പിക്കുന്നത്.
ആഴ്ചയിലെ വരുമാനത്തിന് താങ്ങാന്‍ കഴിയാത്ത ചെലവുകളാണ് ഈ സ്‌കീമിലൂടെ ലഭ്യമാക്കുന്നത്. സാമൂഹിക ക്ഷേമ പേയ്‌മെന്റ് ലഭിക്കുന്നില്ലെങ്കിലും കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും പേമെന്റ് ലഭിക്കും. കുറഞ്ഞ വരുമാനം ഉള്ളവര്‍ക്ക് ജീവിതച്ചിലവ് വഹിക്കാന്‍ ആവശ്യമായ അഡീഷണല്‍ പേയ്മെന്റ് സര്‍ക്കാര്‍ നല്‍കുന്ന പദ്ധതിയാണിത്.
വാഹനച്ചിലവുകള്‍, ഇന്ധനം, വൈദ്യുതി, ഫര്‍ണിച്ചറുകള്‍ മാറ്റിസ്ഥാപിക്കല്‍, യാത്രാ ചെലവുകള്‍, തകരാറിലായ ഉപകരണങ്ങളുടെ റിപ്പയറിംഗ്, ശവസംസ്‌കാരച്ചെലവ് തുടങ്ങിയ നിരവധി ഇനം ചെലവുകള്‍ക്കായി പുതിയ പേയ്‌മെന്റ് പദ്ധതിയിലൂടെ അപേക്ഷിക്കാം.
അയര്‍ലണ്ടില്‍ താമസിക്കുന്ന നിശ്ചിത വരുമാനത്തില്‍ താഴെയുള്ളവര്‍ക്കെല്ലാം ഈ പേമെന്റിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ആഴ്ചയില്‍ 350 യൂറോയില്‍ കുറഞ്ഞ വരുമാനത്തില്‍ താഴെയുള്ള സിംഗിള്‍ പേഴ്സണും 450 യൂറോയില്‍ കുറഞ്ഞ വരുമാനമുള്ള ദമ്പതികള്‍ക്കും 551 യൂറോയില്‍ താഴെ വരുമാനമുള്ള കുട്ടിയുള്ള ദമ്പതികള്‍ക്കും പേമെന്റിന് അപേക്ഷിക്കാം.
സഹായം എന്തിനൊക്കെ
ഇന്ധനത്തിന്റെയും വൈദ്യുതിയുടെയും വര്‍ധിച്ച ചെലവ്
മോട്ടോര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ റിപ്പയറിംഗ്
വീട്ടുപകരണങ്ങളുടെയും ഫര്‍ണിച്ചറുകളുടെയും റീപ്ലേസിംഗ്
വാടകയ്ക്ക് താമസിക്കുന്നതിന് ഡെപ്പോസിറ്റ്
ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഫര്‍ണിച്ചര്‍, ബെഡ് തുടങ്ങിയവ വാങ്ങാന്‍
ശവസംസ്‌കാര ചെലവുകള്‍
ആശുപത്രി അപ്പോയിന്റ്‌മെന്റുകള്‍, ആശുപത്രിയിലോ ജയിലിലോ ഉള്ള ബന്ധുക്കളെ സന്ദര്‍ശിക്കല്‍ തുടങ്ങിയ ആവര്‍ത്തിക്കുന്ന യാത്രാ ചെലവുകള്‍
തീപിടിത്തം, വെള്ളപ്പൊക്കം തുടങ്ങിയവ അടിയന്തിര സംഭവങ്ങളിലുള്‍പ്പെട്ടവര്‍ക്ക് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നീ ചെലവുകള്‍, ഇതുമായി ബന്ധപ്പെട്ട മറ്റ് അധിക ആവശ്യങ്ങള്‍ എന്നിവയ്ക്കൊക്കെ ഈ പേമെന്റില്‍ നിന്നും സഹായത്തിന് അപേക്ഷിക്കാം
ഉദാഹരണമായി വര്‍ദ്ധിച്ചു വരുന്ന ജീവിത ചിലവിന്റെ ഭാഗമായി വൈദ്യുതി ചാര്‍ജുകള്‍, അടയ്ക്കുന്നതുള്‍പ്പെടെ ആവശ്യമായ എല്ലാ ആവശ്യങ്ങള്‍ക്കും കമ്യുണിറ്റി വെല്‍ഫയര്‍ ഓഫീസറുടെ തീരുമാനത്തിന് അനുസരിച്ച് ആഴ്ചതോറുമോ, മാസം തോറുമോ അര്‍ഹതപ്പെട്ട അപേക്ഷകര്‍ക്ക് പണം ലഭിക്കും. നിശ്ചിത തുക തീരുമാനിക്കുന്നത് (ആവശ്യങ്ങളുടെ ഗൗരവവും, ബോധ്യവും അനുസരിച്ച്) കമ്യുണിറ്റി വെല്‍ഫെയര്‍ ഓഫീസര്‍മാരാണ്. എല്ലാ കൗണ്ടികളിലും, പ്രധാന സെന്ററുകളിലും കമ്യുണിറ്റി വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അപേക്ഷിക്കേണ്ടത്…
കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഓഫീസര്‍ മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. ലോക്കല്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ സര്‍വീസ് കണ്ടെത്തി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഓഫീസറുടെ അപ്പോയിന്റ്മെന്റ് എടുക്കണം.
ഇദ്ദേഹം അവലോകനം ചെയ്ത ശേഷമാകും സഹായം ലഭിക്കുക. ആഴ്ചയിലെ കുടുംബ വരുമാനം, ചെലവുകള്‍, ആവശ്യമുള്ള സഹായം എന്നിവ ഇദ്ദേഹം പരിശോധിച്ച് സഹായത്തുക അനുവദിക്കും. ഓരോരുത്തരുടെ ആവശ്യവും വരുമാനവും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെന്നതിനാല്‍ ഇനിയും പേമെന്റ് നിരക്ക് നിശ്ചയിച്ചിട്ടില്ല.
അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകള്‍
അപേക്ഷകന്റെയും പാര്‍ട്ണര്‍, കുട്ടികള്‍ തുടങ്ങിയ കുടുംബാംഗങ്ങളുടെയും പി പി എസ് നമ്പരുകള്‍
പബ്ലിക് സര്‍വ്വീസ് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് തുടങ്ങിയ തിരിച്ചറിയല്‍ രേഖകള്‍, മേല്‍വിലാസം തെളിയിക്കുന്ന രേഖ (ഹൗസ് ഹോല്‍ഡ് ബില്ലുകള്‍)
റസിഡന്‍സി തെളിയിക്കുന്ന രേഖകള്‍ (ഐറിഷ് റെസിഡന്‍സ് പെര്‍മിറ്റ് (ഐ ആര്‍ പി) ഇ യു/ഇ ഇ എ പാസ്‌പോര്‍ട്ട് ,നാഷണല്‍ ഐഡി കാര്‍ഡ്)
വരുമാനവും സാമ്പത്തിക സ്ഥിതിയുടെയും രേഖകള്‍ (പേയ് സ്ലിപ്പുകളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും)
ഓണ്‍ലൈനില്‍ നിന്നും അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം. ലോക്കല്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ സര്‍വീസില്‍ നിന്നും അപേക്ഷാ ഫോം ലഭിക്കും.
കൂടുതല്‍ വിശദമായ വിവരങ്ങള്‍ക്ക് : https://www.gov.ie/en/service/4eb45-additional-needs-payment/
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.