ചരിത്ര പ്രഖ്യാപനം ,അയര്‍ലണ്ടിലെ ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ക്ക് അംഗീകാരമാവും
ആയിരങ്ങള്‍ കാത്തിരുന്ന പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍
യോഗ്യരായവര്‍ക്ക് രാജ്യത്ത് താമസം തുടരാനും റസിഡന്‍സി സ്റ്റാറ്റസ് ക്രമപ്പെടുത്താനും വഴിയൊരുക്കുന്ന ഈ പദ്ധതി ആയിരങ്ങള്‍ക്ക് പ്രയോജനകരമാകും.ആറുമാസത്തിനുള്ളില്‍ ഈ പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ സമയബന്ധിതമായിരിക്കും പദ്ധതിയുടെ നടപടി ക്രമങ്ങള്‍.
നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ദീര്‍ഘകാലമായി രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
സമയ ബന്ധിതമായി പ്രഖ്യാപിച്ചിട്ടുള്ള സ്‌കീമിലേയ്ക്ക് ജനുവരിയില്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.ആറ് മാസം അപേക്ഷകള്‍ സ്വീകരിക്കും.
മതിയായ രേഖകളില്ലാതെ നാല് വര്‍ഷമായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കുട്ടികളുള്ളവരുടെ കാര്യത്തില്‍ ഇത് മൂന്ന് വര്‍ഷമായിരിക്കും.യോഗ്യരായ അപേക്ഷകര്‍ക്ക് എമിഗ്രേഷന്‍ അനുമതിയും തൊഴില്‍ വിപണിയിലേക്കുള്ള പ്രവേശനവും ലഭിക്കും. കൂടാതെ പൗരത്വം നല്‍കുന്നതിനുള്ള നടപടികളും തുടങ്ങും.
ആയിരങ്ങള്‍ക്ക് ഗുണകരമാകും
എമിഗ്രേഷനുമായി ബന്ധപ്പെട്ട് ദുര്‍ബലമായ സാഹചര്യങ്ങളിലുള്ളവരുമായും അവരുടെ കുടുംബങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള കൂടിയാലോചനകളിലൂടെ വികസിപ്പിച്ച ഈ പദ്ധതി ആയിരക്കണക്കിനാളുകള്‍ക്ക് പ്രയോജനപ്രദമാകും.
രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നവരുടെ എണ്ണം സംബന്ധിച്ച് വിശ്വസനീയമായ വിവരങ്ങളൊന്നും സര്‍ക്കാരിനില്ല. എന്നിരുന്നാലും 3,000 കുട്ടികളുള്‍പ്പെടെ 17,000 പേര്‍ വരെ ആളുകള്‍ ഇത്തരത്തില്‍പ്പെട്ടവരായുണ്ടാകാമെന്നാണ് അടുത്തിടെ നടത്തിയ പഠനം വെളിപ്പെടുത്തിയത്. കുറഞ്ഞ വേതനത്തിനാണെങ്കിലും മിക്കവരും ജോലി ചെയ്യുന്നവരാണെന്നും പഠനം സൂചിപ്പിച്ചിരുന്നു.
പഠനം പൂര്‍ത്തിയായിട്ടും നിശ്ചിത കാലത്തിനുള്ളില്‍ (കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍) തിരികെ പോവാത്ത വിദ്യാര്‍ഥികള്‍, പരീക്ഷയെഴുതാനോ ,ജോലി തേടിയോ വന്നശേഷം മടങ്ങാന്‍ കഴിയാതെ വന്നവര്‍ എന്നിവരാണ് ഇന്ത്യക്കാരായ അണ്‍ ഡോക്കുമെന്റഡ് മൈഗ്രന്റ്‌സില്‍ അധികവും.മറ്റുള്ള രാജ്യക്കാരെ അപേക്ഷിച്ച് ഇന്ത്യക്കാരുടെ എണ്ണം പൊതുവെ കുറവാണ് .
സന്ദര്‍ശക വിസയില്‍ എത്തി മടങ്ങാത്ത രണ്ടായിരത്തിലധികം ഫിലിപ്പിനോകളും അയര്‍ലണ്ടില്‍ ഉണ്ട്. ബ്ലംഗ്‌ളാദേശ്,പാക്കിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍,സിറിയ,അവികസിത ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ക്ക് ഇതോടെ അയര്‍ലണ്ടില്‍ തുടരാനുള്ള മാര്‍ഗം തുറക്കും.
ഡയറക്ട് പ്രൊവിഷനിലുള്ളവര്‍ക്കും അപേക്ഷിക്കാം റഫ്യൂജി സ്റ്റാറ്റസില്‍ ഉള്‍പ്പെട്ടോ അല്ലാതെയോ ഡയറക്ട് പ്രൊവിഷനിലുള്ളവര്‍ക്കും ഈ സ്‌കീമില്‍ സമാന്തരമായ നടപടികളുണ്ടാകുമെന്ന് നീതിന്യായ മന്ത്രി ഹെലന്‍ മക് എന്‍ഡീ പറഞ്ഞു.അന്താരാഷ്ട്ര പരിരക്ഷയ്ക്കായി അപേക്ഷിച്ചവരും കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും അഭയാര്‍ഥി സ്റ്റാറ്റസിലുള്ളവരുമായവര്‍ക്ക് സ്‌കീമില്‍ അപേക്ഷിക്കാം.
രണ്ട് വര്‍ഷമോ അതിലധികമോ വര്‍ഷമായി സര്‍ക്കാര്‍ സംരക്ഷണത്തില്‍ കഴിയുന്നവരെ സംബന്ധിച്ച് ഡോ കാതറിന്‍ ഡേയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഉപദേശക സംഘം നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
തീരുമാനങ്ങളുടെയും അപ്പീലുകളുടെയും പ്രോസസ്സിംഗ് സമയം യഥാക്രമം ആറ് മാസമായി കുറച്ചിട്ടുണ്ട്. ഇത് എല്ലാവര്‍ക്കും പ്രയോജനം ചെയ്യുമെന്ന് മന്ത്രി പറയുന്നു.
യോഗ്യതാ മാനദണ്ഡങ്ങള്‍ ഇങ്ങനെ

ഇമിഗ്രേഷന്‍ അനുമതിയില്ലാതെ രാജ്യത്ത് നാല് വര്‍ഷമെങ്കിലും താമസിച്ചവരായിരിക്കണം അപേക്ഷകര്‍
കുട്ടികളുള്ളവരുടെ കാര്യത്തില്‍ ഈ കാലാവധി മൂന്ന് വര്‍ഷമാണ്. സ്‌കീം ആരംഭിക്കുന്ന തീയതി മുതലാണ് ഇത് കണക്കാക്കുക.
തൊഴില്‍ വിപണിയിലേക്ക് അനിയന്ത്രിതമായ പ്രവേശനം അനുവദിക്കുന്ന ഇമിഗ്രേഷന്‍ അനുമതിയുണ്ടാകണം.നാച്വററൈസേഷനിലൂടെ പൗരത്വം നേടുന്നതിന് അപേക്ഷകര്‍ക്ക് ഈ അനുമതിയോടൊപ്പം വര്‍ഷങ്ങളുടെ താമസവും ഉണ്ടായിരിക്കണം.
ഏറ്റവും കുറഞ്ഞ റസിഡന്‍സ് ആവശ്യകത നിറവേറ്റുന്ന പക്ഷം നിലവില്‍ നാടുകടത്തല്‍ ഉത്തരവുള്ളവര്‍ക്കും അപേക്ഷിക്കാം
അപേക്ഷകര്‍ നല്ല സ്വഭാവവും നോണ്‍ ക്രിമിനല്‍ റെക്കോര്‍ഡും/നല്ല പെരുമാറ്റവും സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കണം
ചെറിയ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടത് അയോഗ്യതയാവില്ല.
കാലഹരണപ്പെട്ട സ്റ്റുഡന്റ് പെര്‍മിഷനുള്ളവര്‍ക്കും അപേക്ഷിക്കാം.
അയര്‍ലണ്ടില്‍ വര്‍ഷങ്ങളായി താമസിച്ച് സമൂഹത്തിനും സമ്പദ്വ്യവസ്ഥയ്ക്കും വിലപ്പെട്ട സംഭാവന നല്‍കുന്ന ഒരു തലമുറയെ സഹായിക്കുന്നതിനുള്ള പദ്ധതിയാണിതെന്ന് മന്ത്രി ഹെലന്‍ മക് എന്‍ഡീ വിശേഷിപ്പിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy
Comments are closed.