head1
head3

മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക്  പോര്‍ട്ട് ലീഷില്‍  പുതിയ ഇടവക

പോര്‍ട്ട് ലീഷ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ – യൂറോപ്പ് – ആഫ്രിക്ക ഭദ്രാസനത്തിന് കീഴില്‍ അയര്‍ലന്‍ഡിലെ പോര്‍ട്ട് ലീഷില്‍ പുതിയ ഒരു കോണ്‍ഗ്രിഗേഷന് തുടക്കമായി. ഭദ്രാസനാധിപനായ അഭിവന്ദ്യ ഏബ്രഹാം മാര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്താ, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍, പോര്‍ട്ട് ലീഷ് എന്ന പേരില്‍ ഈ പുതിയ കോണ്‍ഗ്രിഗേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇടവക മെത്രാപ്പോലീത്താ അഭി. ഏബ്രഹാം മാര്‍ സ്തേഫാനോസിന്റെ കല്പന പ്രകാരം, ഫാ. ജിത്തു വര്‍ഗീസ് കോണ്‍ഗ്രിഗേഷന്റെ വികാരിയായി (Priest in charge) നിയമിതനായിരിക്കുന്നു. ചെറിയ പ്രാര്‍ത്ഥനാസമൂഹമായി ആരംഭിച്ച ഈ ഇടവകയില്‍ ഇപ്പോള്‍ ലീഷ് കൗണ്ടിയിലെയും സമീപ സ്ഥലങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ അംഗങ്ങളായിട്ടുണ്ട്.

ലീഷ് കൗണ്ടിയിലെയും സമീപ കൗണ്ടികളിലെയും വിശ്വാസികള്‍ക്ക് ദൈവമാതാവിന്റെ നാമത്തില്‍ ഒരു ആത്മീയ ഭവനം ഒരുക്കിക്കൊടുക്കുന്നതിലൂടെ, ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സമൂഹത്തിന് ഈ പുതിയ കോണ്‍ഗ്രിഗേഷന്റെ പ്രഖ്യാപനം മഹത്തരവും അനുഗ്രഹീതവുമായ നാഴികക്കല്ലായി മാറി.ഈ മേഖലയില്‍ സഭയെ ഒരുമിച്ച് കെട്ടിപ്പടുക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. ജിത്തു വര്‍ഗ്ഗീസ് (0894970023) അഭ്യര്‍ത്ഥിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Leave A Reply

Your email address will not be published.