ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ പുതിയ പ്രധാനമന്ത്രിയായി മിഹോള്‍ മാര്‍ട്ടീന്‍ ഇന്ന് ചുമതലയേല്‍ക്കും.
ഐറിഷ് പാര്‍ലമെന്റിന്റെ ഇന്ന് ചേരുന്ന സമ്മേളനത്തില്‍ പുതിയ പ്രധാനമന്ത്രിയെ നിര്‍ദേശിച്ചുകൊണ്ടുള്ള വോട്ടെടുപ്പ് രാവിലെ 11 മണിയോടെ നടത്തപ്പെടും.സിന്‍ ഫെയ്ന്‍ നേതാവ് മേരി ലൂ മക് ഡൊണാള്‍ഡും മത്സരത്തിന് ഉണ്ടാവുമെങ്കിലും തിരഞ്ഞെടുക്കപ്പെടാനുള്ള ഭൂരിപക്ഷപിന്തുണ അവര്‍ക്ക് ലഭിക്കില്ല. ഫിനാഫാള്‍ നേതാവായ മിഹോള്‍ മാര്‍ട്ടിന് ഡെയ്‌ലിന്റെ ഭൂരിപക്ഷ പിന്തുണ ലഭിക്കുമെന്ന് ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്.
ഡെയ്‌ലിന്റെ ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിച്ചുവെന്ന വിവരം , പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സിന്റെ വസതിയിലെത്തി ഔദ്യോഗികമായി അറിയിക്കുന്നതോടെ മിഹോള്‍ മാര്‍ട്ടീനെ പ്രസിഡണ്ട് അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിയായി നിയമിക്കും.
പിന്നീട്, മന്ത്രിസഭയുടെ ഘടന അന്തിമമാക്കാന്‍ മിസ്റ്റര്‍ മാര്‍ട്ടിന്‍ ഡെയ്‌ലിലേക്ക് മടങ്ങും, അവിടെയെത്തിയശേഷം ചേംബറില്‍ വെച്ച് തന്റെ മന്ത്രിസഭാംഗങ്ങളുടെ പേരുവിവരങ്ങള്‍ അദ്ദേഹം പ്രഖ്യാപിക്കും.
2022 ഡിസംബര്‍ വരെ മീഹോള്‍ അയര്‍ലണ്ടിന്റെ പ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്നു.ഇപ്പോഴത്തെ സഖ്യമുന്നണിയുടെ ധാരണകള്‍ അനുസരിച്ച് . 2027 നവംബര്‍ വരെ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്ത് തുടരും,തുടര്‍ന്നുള്ള രണ്ട് വര്‍ഷം ഫിനാഫാള്‍ നേതാവ് സൈമണ്‍ ഹാരിസ് ആയിരിക്കും പ്രധാനമന്ത്രി.
ഇന്ന് അധികാരമേല്‍ക്കുന്ന മീഹോള്‍ മാര്‍ട്ടിന്റെ മന്ത്രിസഭയില്‍ , ഉപ പ്രധാനമന്ത്രിയായി സൈമണ്‍ ഹാരീസ് ഉണ്ടാകും. വിദേശകാര്യ വകുപ്പിന്റെ ചുമതലയ്‌ക്കൊപ്പം വ്യാപാര, പ്രതിരോധ വകുപ്പുകളുടെ ചുമതലയും ലഭിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പാസ്ചല്‍ ഡൊണോഹോ ധനകാര്യ മന്ത്രിയായി നിയമിക്കപ്പെടുമെന്നും ജാക്ക് ചേമ്പേഴ്സ് പൊതുചെലവ് വകുപ്പിലേക്ക് മാറുമെന്നും പ്രതീക്ഷിക്കുന്നു.
ഡാരാ ഒ’ബ്രയന്‍ ഭവന മന്ത്രിയായി തുടരുമെന്ന് സൂചനയുണ്ട്, പക്ഷേ ജസ്റ്റീസ് വകുപ്പിലേയ്ക്കും അദ്ദേഹത്തിന്റെ പേര് പറഞ്ഞു കേള്‍ക്കുന്നണ്ട്. ജിം ഒ’കല്ലഗനോ ജെയിംസ് ബ്രൗണിനോ ജസ്റ്റീസ് വകുപ്പ് ലഭിച്ചേക്കാം.
മേരി ബട്ലര്‍ ശിശുക്ഷേമ മന്ത്രിയായി ചുമതലയേല്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു., അതേസമയം നോര്‍മ ഫോളി സാമൂഹിക സംരക്ഷണ വകുപ്പിലേക്ക് മാറിയേക്കാം.
ഹെലന്‍ മക്കെന്റി വിദ്യാഭ്യാസ മന്ത്രിയായി നിയമിക്കപ്പെടുമെന്നും പാട്രിക് ഒ’ഡോണോവന്‍ കല, സാംസ്‌കാരികം, ആശയവിനിമയ മന്ത്രിയാകുമെന്നും പീറ്റര്‍ ബര്‍ക്ക് എന്റര്‍പ്രൈസ് വകുപ്പില്‍ തുടരുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്‍കുന്നു.
ജെന്നിഫര്‍ കരോള്‍ മക്‌നീലിന് ആരോഗ്യ മന്ത്രി സ്ഥാനം ലഭിച്ചേക്കും. മാര്‍ട്ടിന്‍ ഹെയ്ഡണ്‍ കൃഷി മന്ത്രിയായി ഉയര്‍ത്തപ്പെടുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
ഗതാഗത, ഊര്‍ജ്ജ, കാലാവസ്ഥാ വകുപ്പിന്റെ ചുമതലയേല്‍ക്കാന്‍ ഡാര കാലിയറി എത്തിയേക്കും.
ജെയിംസ് ലോലെസ്, ടിമ്മി ഡൂലി , ചാര്‍ളി മക്കോണലോഗ്, തോമസ് ബൈര്‍ണ്‍ എന്നിവരും മന്ത്രിസഭയില്‍ ഉണ്ടായേക്കും.
നിയാം സ്മിത്തും കാബിനറ്റ് റോളിലേക്ക് എത്തിയേക്കും.
ഹില്‍ഡെഗാര്‍ഡ് നൗട്ടണ്‍ ക്യാബിനറ്റില്‍ ഫിനഗേലിന്റെ സൂപ്പര്‍ ജൂനിയര്‍ മന്ത്രിയായി തുടര്‍ന്നേക്കും..
സീന്‍ കാനിയും നോയല്‍ ഗ്രീലിഷും റീജിയണല്‍ ഇന്‍ഡിപെന്‍ഡന്റുകളെ പ്രതിനിധീകരിച്ചുള്ള സൂപ്പര്‍ ജൂനിയര്‍ മന്ത്രിമാരായിരിക്കും.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/


Comments are closed.