head3
head1

കോര്‍ക്കില്‍ പുതിയ ലുവാസ് സര്‍വീസ് ; പബ്ലിക് കണ്‍സള്‍ട്ടേഷന്‍ ആരംഭിച്ചു

കോര്‍ക്ക് : കോര്‍ക്കിലേയ്ക്ക് പുതിയ ലുവാസ് സര്‍വീസ് വരുന്നു. ബാലിന്‍കോളിഗ് മുതല്‍ മഹോണ്‍ പോയിന്റ് വരെ നീളുന്ന 18 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലുവാസ് കോര്‍ക്ക് ലൈറ്റ് റെയില്‍ സര്‍വീസിന്റെ ഈ റൂട്ടിനെക്കുറിച്ച് പബ്ലിക് കണ്‍സള്‍ട്ടേഷന്‍ ആരംഭിച്ചു.ജൂണ്‍ 9 വരെ എട്ട് ആഴ്ചത്തേക്ക് ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം തേടുന്നതിനാല്‍, നിര്‍ദ്ദിഷ്ട റൂട്ടില്‍ അഭിപ്രായം പറയാം.

മണ്‍സ്റ്റര്‍ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി, കോര്‍ക്ക് സിറ്റി സെന്റര്‍, കെന്റ് സ്റ്റേഷന്‍, ബ്ലാക്ക്റോക്ക് എന്നിവയുള്‍പ്പെടെ ഈ റൂട്ടില്‍ 25 സ്റ്റോപ്പുകള്‍ ഉണ്ടാകും.കെന്റ് സ്റ്റേഷനെ കെന്നഡി ക്വേയുമായി ബന്ധിപ്പിക്കുന്ന പാലം ,പുതിയ സൈക്ലിംഗ് പാതകളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും പദ്ധതിയിലുണ്ട്.നിര്‍ദ്ദിഷ്ട റൂട്ടില്‍ ബാലിന്‍കോളിഗില്‍ 1,000 വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗും സവാരി സൗകര്യവും മഹോണില്‍ ഹബ്ബും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുമായി സഹകരിച്ച് ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ അയര്‍ലണ്ടും ബസ് കണക്ട്‌സുമാണ് സര്‍വ്വീസ് നടത്തുക.

കോര്‍ക്ക് നഗരത്തിന്റെ ട്രാന്‍സ് ഫോര്‍മേഷനിലെ സുപ്രധാനമായ ഒരു ചുവടുവയ്പ്പാണ് പദ്ധതിയെന്ന് പബ്ലിക് കണ്‍സള്‍ട്ടേഷന്‍ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.കാത്തു കാത്തിരുന്ന പദ്ധതിയാണ് ലുവാസ്  സര്‍വ്വീസെന്ന് കോര്‍ക്ക് സിറ്റി മേയര്‍ ഡാന്‍ ബോയില്‍ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JzpXB775jusJD1C2xHcFqm</</

Comments are closed.