ഡബ്ലിന്‍ : കോവിഡ് പ്രതിസന്ധിയെ മറികടന്ന് റീ ഓപ്പണിംഗിനൊരുങ്ങുന്ന അയര്‍ലണ്ടിന്റെ തൊഴില്‍ വിപണിയും ഉഷാറാവുകയാണ്. നൂറുകണക്കിന് തൊഴിലവസരങ്ങളാണ് ഉദ്യോഗാര്‍ഥികളെ കാത്തിരിക്കുന്നത്. കോവിഡ് വന്നതോടെ പല സ്ഥാപനങ്ങളും അടച്ചുപൂട്ടിയതുപോലെയായിരുന്നു. ഇനി അവര്‍ക്ക് റീ ഓപ്പണിംഗ് സാധ്യമാക്കണമെങ്കില്‍ ആവശ്യത്തിന് ജീവനക്കാരെ കണ്ടെത്തിയേ മതിയാകൂ.
ഇപ്പോഴത്തെ നിലയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ വാക്സിനെടുത്തവര്‍ക്കെല്ലാം മുന്നില്‍ സെപ്തംബറോടെ അയര്‍ലണ്ടിന്റെ തൊഴില്‍ മേഖലകള്‍ കൂടുതല്‍ വിശാലമായി തുറക്കുമെന്നാണ് കരുതുന്നത്. അതിനു മുമ്പ് ആവശ്യത്തിന് അനുയോജ്യരായ സ്റ്റാഫിനെ റിക്രൂട്ട് ചെയ്യാനൊരുങ്ങുകയാണ് സ്ഥാപന ഉടമകളെന്ന് ഓണ്‍ലൈന്‍ റിക്രൂട്ടര്‍ ഇന്‍ഡീഡ് പറയുന്നു.
നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ രാജ്യത്തെ 75% തൊഴിലുടമകളും പുതിയ നിയമനത്തിന് പദ്ധതിയിടുകയാണെന്ന് ഇന്‍ഡീഡ് വെബ് സൈറ്റ് പറയുന്നു. വെബ്‌സൈറ്റില്‍ പോസ്റ്റുചെയ്ത ഒഴിവുകളുടെ എണ്ണം പാന്‍ഡെമിക്കിന് മുമ്പുള്ളതിനെ മറി കടന്നു.കഴിഞ്ഞ ഫെബ്രുവരിയിലേതിനേക്കാള്‍ 18 ശതമാനം കൂടുതല്‍ ഒഴിവുകളാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മിക്ക തൊഴില്‍ മേഖല മേഖലകളിലും തിരിച്ചുവരവിന്റെ ആവേശം ദൃശ്യമാണെന്ന് നാഷണല്‍ റിക്രൂട്ട്മെന്റ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റും സിപിഎല്‍ ഡയറക്ടറുമായ സിയോഭന്‍ ഓ ഷിയ പറഞ്ഞു.
ഇന്‍ഡോര്‍ ഡൈനിംഗ് മുതല്‍ ചൈല്‍ഡ് കെയറില്‍ വരെ ഒഴിവുകള്‍
ഇന്‍ഡോര്‍ ഡൈനിംഗ് പുനരാരംഭിച്ചതോടെ പബ്ബുകളിലും റസ്റ്റോറന്റുകളിലും കൂടുതല്‍ ജീവനക്കാര്‍ ജോലിക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഇവിടെയും നിരവധി ഒഴിവുകളുള്ളതായി വെബ്സൈറ്റ് പറയുന്നു.
വെറ്ററിനറി, തെറാപ്പി, കമ്മ്യൂണിറ്റി ആന്റ് സോഷ്യല്‍ സര്‍വീസ്, അഗ്രികള്‍ച്ചര്‍, ഫാര്‍മസി, കസ്റ്റമര്‍ സര്‍വീസ്, ചൈല്‍ഡ് കെയര്‍ എന്നിവയിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ വരുന്നത്.കടുത്ത പ്രതിസന്ധി നേരിട്ട ചില്ലറ വ്യാപാര മേഖലയിലെ ജോലികളില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലേതിനേക്കാള്‍ 68 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.ബ്യൂട്ടി ആന്റ് വെല്‍നെസ്, ഇന്‍ഡസ്ട്രി ആന്റ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്, വാസ്തുവിദ്യ, വിദ്യാഭ്യാസം, ഇന്‍ഷുറന്‍സ്, ജിപി, സര്‍ജന്‍ ജോലികള്‍ എന്നിവയാണ് ഏറ്റവും ദുര്‍ബലമായ മേഖലകള്‍.
പിയുപി വാങ്ങുന്നവര്‍ കുറയുന്നു
പാന്‍ഡെമിക് തൊഴിലില്ലായ്മ പേയ്‌മെന്റ് (പിയുപി) വാങ്ങുന്നവരുടെ എണ്ണം താഴ്ന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്.1,63,327 പേരാണ് ഇപ്പോള്‍ പിയുപി ലിസ്റ്റിലുള്ളത്.കഴിഞ്ഞ വര്‍ഷം 6,00,000ത്തിലധികം ആളുകളാണ് പിയുപി വാങ്ങിയത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl
Comments are closed.