head3
head1

അയര്‍ലണ്ടില്‍ ആറുമാസത്തിനുള്ളില്‍ 12000 പുതിയ ജോലികള്‍ , ഒഴിവുകളേറെയും ഐ ടി, ഫാര്‍മസ്യൂട്ടിക്കല്‍, മാനുഫാക്ചറിങ് മേഖലകളില്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ 139 വിദേശ മള്‍ട്ടിനാഷണല്‍ കമ്പനികള്‍ 12,000 പേര്‍ക്ക് പുതിയ ജോലികള്‍ നല്‍കും.ഈ വര്‍ഷം ഇതുവരെയുള്ള കണക്കാണിതെന്ന് ഐ ഡി എ പറഞ്ഞു.കഴിഞ്ഞ വര്‍ഷവുമായി തട്ടിച്ചു നോക്കുമ്പോള്‍ കുറവാണെങ്കിലും വിവിധ കമ്പനികളുടെ കൂട്ടപ്പിരിച്ചുവിടലുകളുടെയും സാമ്പത്തിക പ്രതിസന്ധിയുടെയുമൊക്കെ പശ്ചാത്തലത്തില്‍ ആശ്വാസം തരുന്നതാണ് ഈ കണക്കുകള്‍.അയര്‍ലണ്ടിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ ഏജന്‍സിയാണ് ഐഡിഎ അയര്‍ലണ്ട്

അനലോഗ് ഡിവൈസസ് 600 മില്യണ്‍ യൂറോ മുടക്കിയാണ് ഇവിടെ മാനുഫാക്ചറിംഗ് പ്ലാന്റ് സ്ഥാപിക്കുന്നത്.600 ജോലികളാണ് ഇവര്‍ നല്‍കുന്നത്.ബോസ്റ്റണ്‍ സയന്റിഫിക്, ഡെക്സ്‌കോം, എലി ലില്ലി എന്നിവയടക്കം നിരവധി ഫാര്‍മസ്യൂട്ടിക്കല്‍, ലൈഫ് സയന്‍സ് ബഹുരാഷ്ട്ര കമ്പനികളും ഈ വര്‍ഷം അയര്‍ലണ്ടിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 18,039 പുതിയ ജോലികളാണ് രാജ്യത്തുണ്ടായത്.എന്നിരുന്നാലും പ്രതീക്ഷയ്ക്കനുസൃതമാണിതെന്ന് ഐ ഡി എ പറയുന്നു.ആഗോള സാമ്പത്തിക പ്രതിസന്ധിയുടെയും ടെക് മേഖലയിലെ വെട്ടിക്കുറവുമൊക്കെയുണ്ടായിട്ടും വിദേശ സ്ഥാപനങ്ങളില്‍ ജോലികള്‍ വര്‍ധിക്കുകയാണ്.പ്രീ പാന്‍ഡമിക് ലെവലിലേയ്ക്ക് തൊഴിലവസരങ്ങള്‍ തിരിച്ചെത്തിയെന്നാണ് ഇത് കാണിക്കുന്നതെന്നും ഐ ഡി എ സി ഇ ഒ മീഹോള്‍ ലോഹന്‍ പറഞ്ഞു.

മെറ്റയും ട്വിറ്ററും ഉള്‍പ്പെടെയുള്ള വന്‍കിട സ്ഥാപനങ്ങള്‍ ഐറിഷ് പ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറച്ചിരുന്നു. എന്നിട്ടും ജനുവരി മുതല്‍ മാര്‍ച്ച് വരെ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി മേഖലയിലെ തൊഴിലവസരങ്ങളില്‍ 2.7 ശതമാനം വര്‍ധനവുണ്ടായെന്നും ലോഹന്‍ വിശദീകരിച്ചു.

അയര്‍ലണ്ടിലെ ജോലി സാധ്യതകളെ കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേഷനുകളും കൂടുതല്‍ വാര്‍ത്തകളും ഐറിഷ് മലയാളി ന്യൂസ് പ്രസിദ്ധീകരിക്കുന്നതാണ്.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S<

Comments are closed.