മുംബൈ: ഇന്ത്യന്‍ ചലച്ചിത്ര താരവും നിര്‍മ്മാതാവും ബിസിനസുകാരനുമായ സുനില്‍ ഷെട്ടി മുംബൈയിലെ അയര്‍ലന്‍ഡ് ഹൗസ് സന്ദര്‍ശിച്ചു. ഇന്ത്യ -ഐറിഷ് വ്യാപാരം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുംബൈയിലെ അയര്‍ലണ്ട് ഹൗസില്‍ നിന്ന് സേവനങ്ങള്‍ ആരംഭിച്ചതിന്റെ ഭാഗമായാണ് സുനില്‍ ഷെട്ടിയുടെ സന്ദര്‍ശനം.
കോണ്‍സുലേറ്റ് ജനറല്‍ ഓഫ് അയര്‍ലന്‍ഡ്, മുംബൈ, എന്റര്‍പ്രൈസ് അയര്‍ലന്‍ഡ്, ഐഡിഎ അയര്‍ലന്‍ഡ് എന്നിവ പശ്ചിമ ഇന്ത്യയില്‍ ഐറിഷ് വ്യാപാരം, നിക്ഷേപം, കോണ്‍സുലാര്‍ സേവനങ്ങള്‍ എന്നിവയ്ക്കായി മാര്‍ച്ച് 17ന് ഒരു സ്റ്റോപ്പ് ഷോപ്പ് പ്രഖ്യാപിച്ചിരുന്നു.ഇതിന്റെ ഭാഗമായിരുന്നു സുനില്‍ ഷെട്ടിയുടെ സന്ദര്‍ശനം.
കോണ്‍സുലേറ്റ് ജനറലിന്റെയും അയര്‍ലണ്ടിന്റെ ഇന്ത്യയിലെ വ്യാപാര, നിക്ഷേപ ഏജന്‍സികളായ എന്റര്‍പ്രൈസ് അയര്‍ലന്‍ഡ്, ഐഡിഎ അയര്‍ലന്‍ഡ് എന്നിവയുടെയും പുതിയ ആസ്ഥാനമാണ് മുംബൈയിലെ അയര്‍ലന്‍ഡ് ഹൗസ്.സുനില്‍ ഷെട്ടിയുടെ സന്ദര്‍ശനം ടീം അയര്‍ലന്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനമാകുമെന്നാണ് കരുതുന്നത്.
അയര്‍ലണ്ടിലെത്തുമോ ബോളിവുഡ് സിനിമാ ലോകം ?
അയര്‍ലണ്ടിലെ സിനിമാ ചിത്രീകരണത്തിനുള്ള അവസരങ്ങളെക്കുറിച്ച് ഷെട്ടിയെ സന്ദര്‍ശന വേളയില്‍ ഐറീഷ് ടീം അറിയിച്ചു. 32 ശതമാനം ടാക്സ് ക്രെഡിറ്റ്, ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴില്‍ ശക്തി, മികച്ച പോസ്റ്റ്-പ്രൊഡക്ഷന്‍ സൗ കര്യങ്ങള്‍ എന്നിവ അയര്‍ലണ്ടിനുണ്ട്. മനോഹരമായ ഭൂപ്രകൃതികള്‍ അയര്‍ലന്‍ഡിനെ ചലച്ചിത്രങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷണീയമാക്കുമെന്നും ടീം ഷെട്ടിയെ അറിയിച്ചു.”ഏക് താ ടൈഗര്‍” അയര്‍ലണ്ടില്‍ ചിത്രീകരിച്ച ഏറ്റവും അറിയപ്പെടുന്ന ഇന്ത്യന്‍ ചിത്രമാണ്. സ്റ്റാര്‍ വാര്‍സ് – ദി ലാസ്റ്റ് ജെഡി,” ”ഗെയിം ഓഫ് ത്രോണ്‍സ്”എന്നിവയിലും ഇന്ത്യന്‍ കാഴ്ചക്കാര്‍ക്ക് ഐറിഷ് ലൊക്കേഷനുകളും കാണാമെന്നും ടീം ചൂണ്ടിക്കാട്ടി.
.
അയര്‍ലണ്ടില്‍ കൂടുതല്‍ ഇന്ത്യന്‍ സിനിമകള്‍ ചിത്രീകരിക്കാന്‍ പ്രോത്സാഹിപ്പിക്കണമെന്നുണ്ടെന്ന് ഡെപ്യൂട്ടി സിജി അലിസണ്‍ റെയ്‌ലി അറിയിച്ചു.
ഇന്ത്യയിലെ അയര്‍ലണ്ട് ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍
അയര്‍ലണ്ടിലെ വാണിജ്യ, നിക്ഷേപ ഏജന്‍സികള്‍ ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യയില്‍ സജീവമാണ്.എന്നാല്‍ ഇവയെല്ലാം ഒരു മേല്‍ക്കൂരയ്ക്ക് കീഴിലെത്തിക്കുന്ന സംവിധാനമാണ് അയര്‍ലണ്ട് ഹൗസ്.
അയര്‍ലണ്ടിലെ എല്ലാ വ്യാപാര, നിക്ഷേപം, വിദ്യാഭ്യാസ പ്രമോഷന്‍, കോണ്‍സുലാര്‍ സേവനങ്ങള്‍ എന്നിവയെല്ലാം ഒന്നിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 2019ല്‍ മുംബൈയില്‍ കോണ്‍സുലേറ്റ് സ്ഥാപിച്ചത് .അയര്‍ലന്‍ഡ് ഹൗസ് സംവിധാനത്തിലൂടെ അയര്‍ലണ്ടുമായി ബന്ധപ്പെട്ട വ്യാപാരവും വാണിജ്യവുമായി ബന്ധപ്പെട്ട എല്ലാം അറിയാനും ഐറിഷ് കമ്പനികളുമായി ഇടപെടാനുമെല്ലാം അവസരമൊരുങ്ങുന്നു.
ടീം അയര്‍ലണ്ടിന്റെ എല്ലാ ഭാഗങ്ങളും അയര്‍ലന്‍ഡ് ഹൗസില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ കാഴ്ചപ്പാട് മനസിലാക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അയര്‍ലന്‍ഡ് കോണ്‍സല്‍ ജനറല്‍ ജെറി കെല്ലി പറഞ്ഞു.അയര്‍ലണ്ടില്‍ താല്‍പ്പര്യമുള്ളവര്‍ക്ക്, ഐറിഷ് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നതെല്ലാം അറിയാനും കണ്ടെത്താനും ഒരു കുടക്കീഴില്‍ അവസരമൊരുക്കുകയാണ് ഇവിടെ ചെയ്യുന്നത്. മുംബൈയിലെ ഐറിഷ് ബിസിനസ്, വ്യാപാരം, സംസ്‌കാരം, കമ്മ്യൂണിറ്റി എന്നിവയുടെ കേന്ദ്രമായി അയര്‍ലന്‍ഡ് ഹൗസ് മാറുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ഐറിഷ് കമ്പനികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്ന് ഡയറക്ടര്‍ ഓഫ് എന്റര്‍പ്രൈസ് അയര്‍ലന്‍ഡ് അഭിനവ് ഭാട്ടിയ പറഞ്ഞു. ഇന്ത്യന്‍ കമ്പനികള്‍ക്ക് അയര്‍ലണ്ടില്‍ ഓഫീസുകളുണ്ടെന്ന് അവിടെ അവരുടെ സാന്നിധ്യം വര്‍ദ്ധിക്കുകയാണെന്ന് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഐഡിഎ അയര്‍ലന്‍ഡ് ഡയറക്ടര്‍ തനാസ് ബുഹരിവല്ല അഭിപ്രായപ്പെട്ടു.
ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്സിഎല്‍, വോക്ഹാര്‍ട്ട്, എസ്എംടി, ബ്രൗസര്‍ സ്റ്റാക്ക്, എന്‍ഐഐടി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.ബ്രക്‌സിറ്റ് മുതല്‍ യൂറോപ്യന്‍ കമ്പനികളുമായി അയര്‍ലണ്ട് വഴി പരിധിയില്ലാതെ വ്യാപാരം നടത്താന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കിടയില്‍ താല്‍പര്യം വര്‍ദ്ധിച്ചിട്ടുണ്ട്. ഐറിഷ് പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന നിരവധി ഇന്ത്യന്‍ കമ്പനികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JFxiQTtNtYA4HJkPRglgNl


Comments are closed.