കാസില്‍ബാര്‍ : വയോജനങ്ങളെ സഹായിക്കുന്നത് ലക്ഷ്യമിട്ട് ‘മയോ സോഷ്യല്‍’ സംരംഭവുമായി കൗണ്ടി കൗണ്‍സില്‍.വര്‍ദ്ധിച്ചുവരുന്ന വയോജനങ്ങളെ ഉള്‍ക്കൊള്ളുന്നതിനും പരിപാലിക്കുന്നതിനുമുള്ള പുതിയ സമീപനത്തിന്റെ ഭാഗമായാണ് എച്ച് എസ് ഇ, അഡ്വക്കസി ഗ്രൂപ്പുകള്‍, മറ്റുള്ളവര്‍ എന്നിവരടങ്ങിയ ഗ്രൂപ്പ് രൂപീകരിച്ചുള്ള കൗണ്‍സിലിന്റെ പുതിയ നീക്കം.ഇതുമായി ബന്ധപ്പെട്ടവരുടെ യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു.
നഴ്സിംഗ് ഹോം കെയര്‍ പോലെ സ്ഥാപനവല്‍ക്കരിക്കപ്പെടാത്ത, കൂടുതല്‍ കമ്മ്യൂണിറ്റി കേന്ദ്രീകൃതവുമായ സംവിധാനമാണ് കൗണ്‍സില്‍ പരിഗണിക്കുന്നത്.പ്രായമായ പൗരന്മാരുടെ ആവശ്യങ്ങള്‍ എങ്ങനെ നന്നായി മനസ്സിലാക്കാന്‍ കഴിയുമെന്നറിഞ്ഞ് കമ്മ്യൂണിറ്റി പശ്ചാത്തലത്തില്‍ സേവനങ്ങളും പിന്തുണയും ഉറപ്പാക്കുന്നതിനാകും ഈ സംരംഭം മുന്‍ഗണന നല്‍കുക.തലമുറകള്‍ തമ്മില്‍ അടുപ്പം സൃഷ്ടിക്കുന്നതിന് കമ്മ്യൂണിറ്റി റിസോഴ്സുകളും ഹൗസിംഗും സ്ഥാപിക്കും.
മയോയിലെ മുള്‍റാനിയിലുള്ള സെന്റ് ബ്രെന്‍ഡന്‍സ് വില്ലേജിന്റെ മോഡലായി ചൂണ്ടിക്കാട്ടുന്നത്.പ്രായമായവര്‍ക്കുള്ള യൂണിറ്റുകള്‍ക്കൊപ്പം വിവിധ സര്‍വ്വീസുകളും കമ്മ്യൂണിറ്റി ഫോക്കസ് പോയിന്റുകളും ഇവിടെയുണ്ട്.
കുടുംബം, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍ എന്നിവരുമായുള്ള സമ്പര്‍ക്കമാണ് സാമൂഹിക ക്ഷേമത്തെ നിര്‍ണ്ണായകമാക്കുന്നതെന്ന് വീട്ടില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്ന വയോജനങ്ങള്‍ക്കായുള്ള ചാരിറ്റിയായ സേജ് അഡ്വക്കസിയുടെ ചെയര്‍മാന്‍ മാര്‍ക്ക് മെല്ലെറ്റ് പറഞ്ഞു.നഴ്സിംഗ് ഹോമുകളില്‍ പ്രായമായവരുടെ പരിചരണം കൂടുതല്‍ സ്ഥാപനവല്‍ക്കരിക്കപ്പെടുന്നുവെന്നതാണ് പ്രശ്നം.ഇവിടെ അതുണ്ടാവില്ല. വിവിധ തലമുറകളുടെ സംഗമ വേദിയാകും ഈ സംരംഭം.പ്രായമായവര്‍ക്ക് മെച്ചപ്പെടാനും അവരുടെ അറിവുകള്‍ പങ്കുവെയ്ക്കാനും ഇവിടെ അവസരമുണ്ടാകും.
വ്യത്യസ്ത കാഴ്ചപ്പാടുകളും ആവശ്യകതകളും നിറവേറ്റുമെന്നതിനാല്‍, ഈ സംരംഭം ഏറെ ഫലം നല്‍കുമെന്ന് പ്രതിരോധ സേനയുടെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.
പരിചരിക്കപ്പെടുന്നതിനേക്കാളുപരിയായി നല്ല ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുക എന്നതിലാകും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് എച്ച് എസ് ഇയുടെ മുന്‍ പ്ലാനറായ ഡോ.. ആന്‍ കോയില്‍ പറഞ്ഞു.അടുത്ത രണ്ട് ദശാബ്ദങ്ങളില്‍ 65 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം വളരെയധികം വര്‍ദ്ധിക്കുമെന്നാണ് കാസില്‍ബാര്‍ സോഷ്യല്‍ സര്‍വീസസിന്റെ മാനേജര്‍ ഡീഡ്രെ വാള്‍ഡ്രോണ്‍ പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.