ന്യൂ ബ്രിഡ്ജ് : കൗണ്ടി കില്‍ഡെയറില്‍ പുതുതായി രൂപീകരിച്ച മലയാളി കൂട്ടായ്മയുടെ ഉദ്ഘാടനം ഇന്ന് ഡിസംബര്‍ 16 വെള്ളിയാഴ്ച നടത്തപ്പെടും. ഇന്ന് വൈകിട്ട് 6 മണിയ്ക്ക് കില്‍ഡെയര്‍ ടൗണിലെ സോളസ് ബ്രിഡ് സെന്ററില്‍ നടത്തപ്പെടുന്ന (Solas Bhride centre , Kildare Town) ജനറല്‍ ബോഡി യോഗത്തില്‍ കമ്മിറ്റിയുടെ ബൈലോ അംഗീകരിച്ച് ,പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.
വൈകീട്ട് 7 മണിമുതല്‍ കുടുംബാംഗങ്ങളുടെ വര്‍ണ ശബളമായ കലാ പരിപാടികള്‍ കരോള്‍ സോങ് എന്നിവ അരങ്ങേറും.
അയര്‍ലണ്ടിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള കുടിയേറ്റകേന്ദ്രമായി മാറിയ കൗണ്ടി കില്‍ഡെയറില്‍ നൂറുകണക്കിന് മലയാളികളാണ് അടുത്ത കാലത്തായി പുതുതായി എത്തിയത്.അവരുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളാണ് പുതിയ മലയാളി കൂട്ടായ്മയുടെ പ്രഥമ ലക്ഷ്യം
ന്യൂ ബ്രിഡ്ജ് കാമിലി തായ്, ഡെയ്ലി ഡിലൈറ്റ്, സ്പൈസ് ബസാര്‍ ,കോണ്‍ഫിഡന്റ് ട്രാവല്‍സ്,ന്യൂ ബ്രിഡ്ജ് സെലക്ട് ഏഷ്യ ,ന്യൂ ബ്രിഡ്ജ് ജയ്പൂര്‍ ഇന്ത്യന്‍ റസ്റ്റോറന്റ് എന്നിവയാണ് ഇന്നത്തെ കലാസാംസ്‌കാരിക പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.