ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐ എഫ്എസ്) ഉദ്യോഗസ്ഥന്‍ മനീഷ് ഗുപ്തയെ റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലെ അടുത്ത ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു.വിദേശകാര്യ വകുപ്പ് വെള്ളിയാഴ്ചയാണ് നിയമനം പ്രഖ്യാപിച്ചത്.1998 ബാച്ചിലെ ഐ എഫ് എസ് ഉദ്യോഗസ്ഥനായ മനീഷ് ഗുപ്ത നിലവില്‍ ഘാനയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറാണ്.
ഘാനയിലെ ഹൈക്കമ്മീഷണറെന്ന നിലയില്‍,പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര, വ്യാപാര, സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം യത്നിച്ചുവരികയായിരുന്നു..ഉടന്‍ തന്നെ ഡബ്ലിനിലെ തന്റെ പുതിയ നിയോഗം ഏറ്റെടുക്കുമെന്ന് വിദേശകാര്യ വകുപ്പ് വ്യക്തമാക്കി.
25 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള നയതന്ത്രജ്ഞനാണ് മനീഷ് ഗുപ്ത.ന്യൂഡല്‍ഹി, ന്യൂയോര്‍ക്ക്, ഇസ്താംബുള്‍, സിഡ്നി,ഡാക്കര്‍, ബ്രസ്സല്‍സ് എന്നിവിടങ്ങളില്‍ പ്രധാന പദവികള്‍ വഹിച്ചു. 2009 മുതല്‍ 2013 വരെ ഐക്യരാഷ്ട്രസഭയിലേക്കുള്ള (ന്യൂയോര്‍ക്ക്) ഇന്ത്യയുടെ പെര്‍മെനന്റ് മിഷനില്‍ സേവനമനുഷ്ഠിച്ചു.
ഈ സമയത്ത്, യു എന്‍ തീവ്രവാദ വിരുദ്ധ സമിതിയില്‍ ഇന്ത്യയുടെ രാഷ്ട്രീയ കൗണ്‍സിലറായും കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു.യു എന്‍ ഡി പിയുടെയും യുണിസെഫിന്റെയും എക്സിക്യൂട്ടീവ് ബോര്‍ഡുകളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു.തുര്‍ക്കിയിലെ ഇസ്താംബൂളില്‍ (2013-2016) ഇന്ത്യയുടെ കോണ്‍സല്‍ ജനറലായും ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ കോണ്‍സല്‍ ജനറലായും സേവനം ചെയ്തു. ബ്രസ്സല്‍സ് (2000-2002), ഡാക്കര്‍ (2002-2005) എന്നിവിടങ്ങളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചു.
വിദേശകാര്യ വകുപ്പിന്റെ ആസ്ഥാനത്ത്, പ്രവാസി കാര്യങ്ങളുടെ ജോയിന്റ് സെക്രട്ടറിയായി(2016-2019)രിക്കെ മൈഗ്രേഷന്‍, മൊബിലിറ്റി, ലേബര്‍, മാന്‍പവര്‍, കുടിയേറ്റ നയം, വിദേശ ഇന്ത്യക്കാരുടെ ക്ഷേമം എന്നിവയുള്‍പ്പെടെയുള്ള പ്രധാന വകുപ്പുകളാണ് ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.
ഇന്ത്യ സെന്റര്‍ ഫോര്‍ മൈഗ്രേഷന്റെ (ഐ സി എം) സി ഇ ഒ സ്ഥാനവും അദ്ദേഹം വഹിച്ചു. അന്താരാഷ്ട്ര കുടിയേറ്റവും പ്രവാസി ഇടപെടലും കൈകാര്യം ചെയ്യുന്ന വിദേശകാര്യ വകുപ്പിന് കീഴിലെ പ്രമുഖ ബൗദ്ധിക സ്ഥാപനമാണിത്.സര്‍വ്വീസിന്റെ തുടക്കത്തില്‍ വിദേശകാര്യ വകുപ്പിന്റെ നോര്‍ത്തേണ്‍ ഡിവിഷനില്‍ (2005-2009) നേപ്പാളിന്റെ ഡെസ്‌ക് ഓഫീസറായും ഇദ്ദേഹം ജോലി ചെയ്തു.
ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ (ഐ ഐ ടി-ബി എച്ച് യു) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് ബി.ടെക് ബിരുദധാരിയുമാണ് മനീഷ് ഗുപ്ത.നിമീഷ ഗുപ്തയാണ് ഭാര്യ.ഒരു മകനുണ്ട്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.

