head3
head1

വാഹനങ്ങള്‍ക്കും ‘പ്രായാധിക്യം’… കഴിഞ്ഞ വര്‍ഷം എന്‍സിടി പരിശോധനയ്ക്കെത്തിയ 50% വാഹനങ്ങളും തോറ്റുപോയി

ഡബ്ലിന്‍ : കഴിഞ്ഞ വര്‍ഷം എന്‍സിടി പരിശോധനയ്ക്കെത്തിയ 50% വാഹനങ്ങളും ആദ്യവട്ടം കടമ്പ കടന്നില്ല.പഴക്കമായിരുന്നു വിജയത്തിനുള്ള ഏറ്റവും വലിയ തടസ്സമെന്ന് റോഡ് സേഫ്ടി അതോറിറ്റിയുടെ വിശകലനം പറയുന്നു.

ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസ്സാന്റെ അത്ര അറിയപ്പെടാത്ത മോഡലുകളിലൊന്നാണ് കഴിഞ്ഞ വര്‍ഷത്തെ എന്‍സിടി ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ വിജയിച്ച വാഹനമെന്ന് 2019ലെ 1.4 ദശലക്ഷം എന്‍സിടി ഫലങ്ങളുടെ വിശകലനം കാണിക്കുന്നു.

നിസ്സാന്‍ പള്‍സറിന് മുഴുവന്‍ ‘പരീക്ഷ’കളിലും 84.5% മാര്‍ക്കുണ്ടായിരുന്നു.കഴിഞ്ഞ വര്‍ഷം എന്‍സിടിയ്ക്കെത്തിയ വാഹനങ്ങളില്‍ മുഴുവന്‍ പരിശോധനയിലും വിജയിച്ചത് 50% മാത്രമെന്ന് ആര്‍എസ്എയുടെ കണക്കുകള്‍ കാണിക്കുന്നു.കഴിഞ്ഞ രണ്ട് വര്‍ഷത്തെ വിജയശതമാനം 49.2% ആയിരുന്നു.

2019ല്‍ മൊത്തം 1.39 ദശലക്ഷം കാറുകളാണ് പരീക്ഷണത്തിനെത്തിയത്. 695,000 വാഹനങ്ങള്‍ മുഴുവന്‍ പരീക്ഷണത്തിലും പരാജയപ്പെട്ടു. അവയില്‍ത്തന്നെ 92,523 എണ്ണം (6.7%)അപകടകരമായ പരാജയമാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ വര്‍ഷം എന്‍സിടിയ്ക്കായി സമര്‍പ്പിച്ച കാറുകളില്‍ കണ്ടെത്തിയ ഏറ്റവും സാധാരണമായ പോരായ്മ ഫ്രണ്ട് സസ്‌പെന്‍ഷനിലെ തകരാറയിരുന്നു.

റോഡ് സുരക്ഷാ അതോറിറ്റിയുടെ കണക്കനുസരിച്ച് മാസ്ഡ സിഎക്സ് -5, ഒപെല്‍ മോക്ക, സ്‌കോഡ റാപ്പിഡ് എന്നിവയാണ് 80% മാര്‍ക്ക് നേടിയ മറ്റ് നിര്‍മ്മിതികള്‍.ഏറ്റവും സാധാരണമായ മോഡലായ ഫോര്‍ഡ് ഫോക്കസിന് – 46.9% വിജയം ലഭിച്ചു. 78,000 കാറുകളാണ് പരീക്ഷ വിജയിച്ചത്.സീറ്റ് കോര്‍ഡോബ, ഷെവര്‍ലെ കലോസ്, ഫോക്സ്വാഗണ്‍ ബോറ, വോക്സ് വെക്ട്ര എന്നിവയുള്‍പ്പെടെ 12വയസ്സിന് താഴെയുള്ളവയുടെ പാസ് നിരക്ക് 30 ശതമാനത്തില്‍ താഴെയായിരുന്നു.കാര്‍ നിര്‍മ്മാതാക്കളില്‍, ഡാസിയ മികച്ച പാസ് റേറ്റ് നേടി. ഈ റൊമാനിയന്‍ ബ്രാന്‍ഡിന്റെ വിവിധ രൂപങ്ങളൊന്നിച്ച് 68.9% വിജയശതമാനമാണ് നേടിയത്. ലെക്സസ് (60.0%), സ്‌കോഡ (56.7%) എന്നിവയും മികവ് പുലര്‍ത്തി. ഏറ്റവും കുറഞ്ഞ വിജയം ഷെവര്‍ലെ (31%)യ്ക്കാണ്.

പ്രായത്തിന്റെ ഓരോരോ പ്രശ്നങ്ങള്‍…
ഒരു കാറിന്റെ എന്‍സിടി ലഭിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട സൂചകം നിര്‍മ്മിതിയോ മോഡലോ അല്ല അതിന്റെ പഴക്കമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.കഴിഞ്ഞ വര്‍ഷം എന്‍സിടിക്കെത്തിയ ഡേസിയ കാറുകളെല്ലാം 2015ലേതായിരുന്നു. നാലുവര്‍ഷത്തിനുശേഷം നടത്തിയ ആദ്യത്തെ പരീക്ഷണത്തില്‍ അവയുടെ 80% വും വിജയിച്ചു.2014 മോഡലുകള്‍ക്ക് 74ശതമാനവും 2013-റെജിസ്ട്രേഷന് 71 ശതമാനവും വിജയം ലഭിച്ചു.എന്‍സിടിയില്‍ 1960ന് മുമ്പുള്ള 16 വാഹനങ്ങളില്‍ അഞ്ചെണ്ണം മാത്രമാണ് വിജയിച്ചത്.

1932ലെ റോള്‍സ് റോയ്‌സ് ആണ് കഴിഞ്ഞ വര്‍ഷം എന്‍സിടി കടന്നുപോയ ഏറ്റവും പഴയ വാഹനം.എന്നാല്‍ എന്‍സിടിയ്ക്കായി സമര്‍പ്പിച്ച ഏറ്റവും പഴയ കാര്‍ -1929മോഡല്‍ പ്ലിമൗത്ത് ആയിരുന്നു. യുഎസ് കാര്‍ നിര്‍മാതാക്കളായ ക്രിസ്ലര്‍ നിര്‍മ്മിച്ച ഈ ബ്രാന്‍ഡ് സുരക്ഷാ ഉപകരണങ്ങള്‍, സ്റ്റിയറിംഗ്, സസ്‌പെന്‍ഷന്‍, ലൈറ്റുകള്‍,ട്രാക്കിംഗ്.എന്നിവയുള്‍പ്പെടെ എല്ലാ പരീക്ഷണങ്ങളിലും പരാജയപ്പെട്ടു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.