ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മലയാളത്തിന് പത്തിലേറെ പുരസ്‌കാരങ്ങള്‍
മികച്ച നടന്‍: സൂര്യ (സൂരരൈ പോട്രു), അജയ് ദേവ്ഗണ്‍ (തന്‍ഹാജി ദി അണ്‍സങ് ഹീറോ), മികച്ച നടി അപര്‍ണ ബാലമുരളി (സൂരരൈ പോട്രു)
.#SooraraiPottru wins big at the 68th #NationalFilmAwards!
Best Actor – @Suriya_offl
Best Actress – @Aparnabala2
Best Music Director (Background Score) – @gvprakash
Best Original Screenplay – @Sudha_Kongara – #ShaliniUshaNair
& the Best Feature Film #Jyotika @rajsekarpandian pic.twitter.com/rDwWj7F10w— 2D Entertainment (@2D_ENTPVTLTD) July 22, 2022
ബിജു മേനോനാണ് മികച്ച സഹനടന്‍ (അയ്യപ്പനും കോശിയും). മികച്ച സംഘട്ടനത്തിനുള്ള ദേശീയ അവാര്‍ഡ് മാഫിയ ശശിക്ക് ലഭിച്ചു. സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന സിനിമയില്‍ സംഘട്ടനം ഒരുക്കിയതിനാണ് അവാര്‍ഡ്. സിനിമയുടെ സംവിധായകനായ സച്ചിയാണ് മികച്ച സംവിധായകന്‍. അയ്യപ്പനും കോശിയും സിനിമയിലെ അനശ്വര ഗാനാലാപനത്തിന് മികച്ച ഗായികയായി നഞ്ചിയമ്മയേയും ജൂറി തെരഞ്ഞെടുത്തു. സിനിമക്കും ബിജു മേനോനും എല്ലാം അവാര്‍ഡ് കിട്ടുമ്പോള്‍ ആദരിക്കപ്പെടുന്നത് അകാലത്തില്‍ വിട വാങ്ങിയ അതുല്യ സംവിധായന്‍ സച്ചി കൂടിയാണ്.

മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത ‘തിങ്കളാഴ്ച നിശ്ചയ’ത്തിനാണ്.
‘കപ്പേള’ എന്ന ചിത്രത്തിലൂടെ അനീസ് നാടോടി മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ പുരസ്‌കാരം നേടി. മികച്ച ശബ്ദമിശ്രണം മാലിക്കിലൂടെ ശ്രീശങ്കറിനും വിഷ്ണു ഗോവിന്ദിനും ലഭിച്ചു.
13 സംസ്ഥാനങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ദേശീയ പുരസ്‌കാരത്തിനായി മത്സരിച്ചത്. ആറ് വിഭാഗങ്ങളിലായായിരുന്നു പുരസ്‌കാരം പ്രഖ്യാപനം. ഫീച്ചര്‍ ഫിലിം കാറ്റഗറിയില്‍ 28 പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. നോണ്‍ ഫീച്ചര്‍ കാറ്റഗറിയില്‍ 22 പുരസ്‌കാരങ്ങളും.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn


Comments are closed.