ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വാഹന ഉടമകള്‍ക്ക് കൂടുതല്‍ ഭാരമേറ്റിക്കൊണ്ട് മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് ചെലവുകള്‍ വര്‍ദ്ധിക്കുന്നു.ഉയരുന്ന പ്രീമീയം,നഷ്ടപരിഹാരത്തിനുള്ള നീണ്ട കാത്തിരിപ്പ്, കുതിക്കുന്ന കേസ് നടത്തിപ്പ് ചെലവുകള്‍ തുടങ്ങിയവയൊക്കെയാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
നഷ്ടപരിഹാരത്തിനായി കേസും കോടതിയുമായി പോകാതെ ഇന്‍ജുറീസ് റെസല്യൂഷന്‍ ബോര്‍ഡിനെ സമീപിച്ചാല്‍ വാഹനഉടമകള്‍ക്ക് വലിയ ലാഭമുണ്ടാകും.പക്ഷേ ന്ല്ലൊരു ശതമാനം ആളുകളും ഈ വഴിക്ക് പോകാതെ ഭാരിച്ച ചെലവുകളും പേറി കേസു നടത്തി പരമ്പരാഗത രീതിയില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.വാഹന ഉടമകള്‍ ഇന്‍ഷുറന്‍സ് കമ്പനിയെ പഴിക്കുമ്പോള്‍ അവര്‍ ലീഗല്‍ ചെലവുകളേയും മറ്റും കുറ്റപ്പെടുത്തുന്നു.ഇത്തരത്തില്‍ പരസ്പരം പഴിചാരല്‍ തുടരുമ്പോഴും ഉയരുന്ന ഇന്‍ഷുറന്‍സ് നിരക്കുകള്‍ ജീവിതച്ചെലവ് പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാക്കുകയാണ്.
ഇന്‍ഷുറന്‍സ് ചെലവുകള്‍ 9% കൂടി
കഴിഞ്ഞ വര്‍ഷം ഇന്‍ഷുറന്‍സ് ചെലവുകള്‍ 9%മാണ് വര്‍ദ്ധിച്ചത്.ശരാശരി ഇന്‍ഷുറന്‍സ് ചെലവ് ഇപ്പോള്‍ 623 യൂറോയാണ്.പ്രീമിയവും കൂടി. ഇപ്പോള്‍ 397യൂറോയാണ് ശരാശരി കുറഞ്ഞ പ്രീമിയം. 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് സെന്‍ട്രല്‍ ബാങ്കിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു.അറ്റകുറ്റപ്പണികള്‍ പോലുള്ള നാശനഷ്ട ക്ലെയിമുകളുടെ വര്‍ദ്ധനവ് പോളിസിക്ക് 192യൂറോയായി ഉയര്‍ന്നതും ഇന്‍ജുറി ചെലവ് ക്ലെയിമുകള്‍ പാന്‍ഡെമിക്കിന് മുമ്പുള്ള നിലവാരത്തേക്കാള്‍ 205ല്‍ കുറവായതുമാണ് വര്‍ദ്ധനവിന് പ്രധാന കാരണമെന്ന് ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു.
സമീപ വര്‍ഷങ്ങളില്‍ ചെറിയ ഇന്‍ജുറി ക്ലെയിമുകളുടെ ശരാശരി ചെലവ് കുറഞ്ഞു. എന്നാല്‍ ലാര്‍ജര്‍ ഇന്‍ജുറി ക്ലെയിമുകളുടെ നിരക്കിലെ വര്‍ദ്ധനവ് ഇതിനെ മറികടന്നു.2022നും 2024നുമിടയില്‍ ഇന്‍ജുറികള്‍ക്കുള്ള ക്ലെയിമുകളുടെ നിരക്ക് മാറ്റമില്ലാതെ തുടരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇന്‍ഷുറന്‍സ് കമ്പനികളുടെ ലാഭം കുറഞ്ഞു
മോട്ടോര്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലാഭത്തിലും കുറവുണ്ടായി.2023ല്‍ 8%, 2022ല്‍ 12% ലാഭമാണ് ഇവര്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം അത് മൊത്തം വരുമാനത്തിന്റെ 4%മായി കുറഞ്ഞു.കഴിഞ്ഞ വര്‍ഷത്തെ സെറ്റില്‍ഡ് ക്ലെയിം ചെലവുകളുടെ 54%വും ഡാമേജ് ക്ലെയിമുകളാണ്.2015 നും 2021 നും ഇടയില്‍ ശരാശരി29%മായിരുന്നു ഇത്.സെറ്റില്‍ഡ് ചെയ്ത ഇന്‍ജുറി ക്ലെയിമുകളുടെ മൊത്തം ചെലവ് 2015 മുതല്‍ 2019 വരെയുള്ള ശരാശരിയേക്കാള്‍ 16% കുറവാണെന്നും സെന്‍ട്രല്‍ ബാങ്കിന്റെ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടര്‍ റോബര്‍ട്ട് കെല്ലി പറയുന്നു.
ജീവിതച്ചെലവ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നതാണ് കൂടിയ മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് ചെലവുകളെന്ന് അലയന്‍സ് ഫോര്‍ ഇന്‍ഷുറന്‍സ് റിഫോം ആരോപിക്കുന്നു.വാഹന അറ്റകുറ്റപ്പണി ചെലവുകളാണ് മോട്ടോര്‍ ഇന്‍ഷുറന്‍സ് ചെലവുകള്‍ വര്‍ദ്ധിക്കുന്നതിന് പ്രധാന കാരണമാകുന്നതെന്ന് റിഫോമിന്റെ ചീഫ് എക്സിക്യൂട്ടീവ് ബ്രയാന്‍ ഹാന്‍ലി പറഞ്ഞു.സപ്ളൈ ചെയിനിലെ പ്രശ്‌നങ്ങള്‍, ലേബര്‍ ചെലവുകള്‍ മുതലായവ മൂലമാണിത്.
വര്‍ദ്ധനവിന് കാരണം ഉയര്‍ന്ന ലീഗല്‍ ഫീസുകളെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍
ഉയര്‍ന്ന നിയമപരമായ ചെലവുകളാണ് വര്‍ദ്ധനവിന് കാരണമെന്ന് ഇന്‍ഷുറന്‍സ് അയര്‍ലന്‍ഡും ചൂണ്ടിക്കാട്ടുന്നു.അതിന്റെ ചീഫ് എക്സിക്യൂട്ടീവ് മൊയാഗ് മര്‍ഡോക്ക് ഉയര്‍ന്ന നിയമപരമായ ചെലവുകളും നീളുന്ന വ്യവഹാര പരിഹാര സമയവുമെല്ലാം മൊത്തത്തിലുള്ള ക്ലെയിമുകളെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് ഇന്‍ഷുറന്‍സ് അയര്‍ലന്‍ഡ് പറയുന്നു.
നിയമപരമായ ചെലവുകള്‍ മുന്‍കാലത്തെക്കാള്‍ 27% കൂടുതലാണ്.നിയമപരമായ ഫീസ് 100,000യൂറോയില്‍ താഴെയുള്ള ക്ലെയിമുകള്‍ക്കുള്ള മൊത്തം ചെലവിന്റെ 48%മായി.നിയമ ചെലവുകള്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ഇന്‍ഷുറന്‍സ് അയര്‍ലന്‍ഡ് സിഇഒ മര്‍ഡോക്ക് മന്ത്രിയോട് ആവശ്യപ്പെട്ടു.
കേസിന് പോകാതെ ഇന്‍ജുറീസ് റെസല്യൂഷന്‍ ബോര്‍ഡിനെ സമീപിക്കണമെന്ന് മന്ത്രി
നിയമാനുസൃതമായ ഇന്‍ഷുറന്‍സ് ക്ലെയിമുള്ള ആളുകള്‍ വ്യവഹാര പാതയിലേക്ക് പോകാതെ ഇന്‍ജുറീസ് റെസല്യൂഷന്‍ ബോര്‍ഡിനെ സമീപിക്കണമെന്നും ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് മന്ത്രി റോബര്‍ട്ട് ട്രോയ് അഭ്യര്‍ത്ഥിച്ചു.ബോര്‍ഡിന് ഈ ക്ലെയിമുകള്‍ പകുതി സമയത്തിനുള്ളില്‍ കൈകാര്യം ചെയ്യാന്‍ കഴിയും.ലഭിക്കുന്ന നഷ്ടപരിഹാരവും സമാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്‍ജുറീസ് റെസല്യൂഷന്‍ ബോര്‍ഡുമായി ബന്ധപ്പെട്ട നിയമപരമായ ഫീസ് കേസ് നടത്തുന്നതിനുള്ള ചെലവിന്റെ ഇരുപതിലൊന്നേ വരികയുള്ളുവെന്നതാണ് ലാഭം. കേസ് നടത്തിപ്പ് ചെലവ് വളരെ കുറഞ്ഞതും സമയബന്ധിതവും കൂടുതല്‍ ഫലപ്രദവുമാണ്.പ്രീമിയത്തിലെ ലീഗല്‍ ഫീസ് സേവ് ചെയ്യാനാകുമെന്നതും നേട്ടമാണ്.
ഇന്‍ഷുറന്‍സ് പരിഷ്‌കരണത്തെക്കുറിച്ചുള്ള പുതിയ ആക്ഷന്‍ പ്ലാന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.ട്രാന്‍സ്പെരന്‍സി കോഡ് അവതരിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. ഇന്‍ഷുറന്‍സ് പരിഷ്‌കരണത്തിനുള്ള ആദ്യ കാബിനറ്റ് ഉപസമിതി അടുത്ത ആഴ്ച യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
ലീഗല്‍ പ്രൊഫഷനെ പഴിചാരേണ്ടെന്ന് ലോ സൊസൈറ്റി
പ്രീമിയങ്ങളുടെ വര്‍ദ്ധനവിന്റെ പേരില്‍ ലീഗല്‍ പ്രൊഫഷനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് അയര്‍ലണ്ട് ലോ സൊസൈറ്റി പറഞ്ഞു.ഇന്‍ഷുറന്‍സ് നിരക്ക് വര്‍ദ്ധനവിന്റെ ഉത്തരവാദിത്തം നിയമപരമായ ചെലവുകള്‍ കാരണമാണെന്ന് പറഞ്ഞ് സ്വന്തം ബാധ്യത ഒഴിവാക്കുകയാണ് കമ്പനികള്‍ ചെയ്യുന്നതെന്നും സൊസൈറ്റി പ്രതികരിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.

