ഡബ്ലിന്‍ : അയര്‍ലണ്ടില്‍ നിക്ഷേപം നടത്തുന്നവരിലേറെയും ചൈനക്കാരെന്ന് സര്‍ക്കാര്‍ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഇമിഗ്രന്റ് ഇന്‍വെസ്റ്റര്‍ പ്രോഗ്രാമിന് കീഴില്‍ സര്‍ക്കാര്‍ അംഗീകരിച്ച 265ല്‍ 254 പേര് (96%) ചൈനീസ് പൗരന്മാരാണെന്ന് ജസ്റ്റിസ് മന്ത്രി ഹെലന് മക് എന്‍ഡി സ്ഥിരീകരിച്ചു. ഈ പദ്ധതിയിലൂടെ 186 മില്യണ്‍ യൂറോയാണ് രാജ്യത്തിന് ലഭിച്ചത്.
2020ല്‍ ഐ ഐ പി പ്രകാരം അംഗീകരിച്ച 270ല്‍ 259 പേരും ചൈനയില്‍ നിന്നുള്ളവരായിരുന്നു. ചൈനയില്‍ നിന്നും നിക്ഷേപത്തിന്റെ കുത്തൊഴുക്കാണ് അയര്ലണ്ടിലേയ്ക്കെന്നാണ് കണക്കുകള്‍ നല്കുന്ന സൂചന. ഇന്‍ഡിപെന്‍ഡന്റ് ടിഡി കാതറിന് കനോലിയുടെ ചോദ്യത്തിന് നല്കിയ മറുപടിയിലാണ് മന്ത്രി മക് എന്‍ഡി ഇക്കാര്യം അറിയിച്ചത്.
ഐ ഐ പി നിക്ഷേപങ്ങളിലൂടെ ഇതുവരെ 1.052 ബില്യണ്‍ യൂറോ ലഭിച്ചെന്നും മന്ത്രി അറിയിച്ചു. പദ്ധതി പ്രകാരം ഐറിഷ് എന്റര്‍പ്രൈസസില്‍ കുറഞ്ഞത് 1 മില്യണ്‍ യൂറോയാണ് മൂന്ന് വര്‍ഷത്തേക്ക് നിക്ഷേപിക്കേണ്ടത്.
2012 മുതല്‍ ഐ ഐ പി വഴി നിക്ഷേപിച്ച തുകയുടെ 639 മില്യണ്‍ യൂറോ എന്റര്‍പ്രൈസ് നിക്ഷേപത്തിലാണ് പോയതെന്ന് മന്ത്രി സ്ഥിരീകരിച്ചു. ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകളില്‍ 196 മില്യണ്‍ യൂറോയും ലഭിച്ചു. 375 അപേക്ഷകര്‍ക്ക് കൂടി അംഗീകാരം നല്‍കിയതായും മന്ത്രി മക് എന്‍ഡി പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.