കൊച്ചി : യുവതാരം ഷെയിന്‍ നിഗം നായകനായി ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബര്‍മുഡ’യില്‍ മോഹന്‍ലാല്‍ പാടുന്നു. ഷെയിന്‍ നിഗത്തിന് ഒപ്പം വിനയ് ഫോര്‍ട്ടും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ കോട്ടയം നസീര്‍ പുറത്തിറക്കി. ‘ബര്‍മൂഡ’യുടെ ഡിസൈനര്‍ ശ്രീജേഷ് കെ ദാമോധറിനെ പരിചയപ്പെടുത്തിയാണ് ഇത് ഇറക്കിയിരിക്കുന്നത്.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായതിന് ശേഷം ഈ മാസം അവസാനം കൊച്ചിയിലെത്തുന്ന മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി ഗാനം ആലപിക്കും. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രമേശ് നാരായണനാണ് സംഗീതം. 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൃഷ്ണകുമാര്‍ പിങ്കിയുടെതാണ് കഥ, അഴകപ്പന്‍, ഷെല്ലി കാലിസ്റ്റ് എന്നിവരാണ് ക്യാമറ.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.