head1
head3

അവസാനം തീരുമാനമായി… ‘മരക്കാര്‍’ തിയറ്ററില്‍ തന്നെ; അടുത്ത മാസം ആദ്യം റിലീസ്

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ തിയേറ്ററില്‍ റിലീസും ചെയ്യും. ഡിസംബര്‍ 2 -നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ‘മരക്കാര്‍’ തിയേറ്ററില്‍ റിലീസ് ചെയ്യുമോ അതോ ഒ ടി ടിയില്‍ ആയിരിക്കുമോ എന്ന ഒരുപാട് നാളത്തെ കാത്തിരിപ്പിനും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് ഔദ്യോഗിക തീരുമാനം. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വിട്ടുവീഴ്ച ചെയ്തെന്നാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്.

മരക്കാര്‍ തിയേറ്റര്‍ റിലീസ് ചെയ്യണമെങ്കില്‍ തിയേറ്ററുടമകള്‍ അഡ്വാന്‍സ് തുക നല്‍കണമെന്നും ഇരുന്നൂറോളം സ്‌ക്രീനുകള്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. അഡ്വാന്‍സ് തുക തിയേറ്ററുടമകള്‍ക്ക് നഷ്ടം വന്നാല്‍ തിരികെ നല്‍കില്ല. എന്നാല്‍ തിയേറ്റര്‍ ലാഭം ഉണ്ടായാല്‍ ഇതിന്റെ ഷെയര്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് അംഗീകരിച്ചിരുന്നില്ല.

മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്തകളും അടുത്തിടെ വന്നിരുന്നു. മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും അടക്കം എല്ലാവരുടെയും നിര്‍ദേശം കേട്ട ശേഷമാണ് ഒ.ടി.ടിയില് റിലീസ് ചെയ്യാനുള്ള തീരുമാനമെടുത്തിരിക്കുന്നത് എന്നും ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഒ.ടി.ടി കരാര്‍ ഭേദഗതി വരുത്തിയാണ് ചിത്രം തിയേറ്ററില്‍ റിലീസിന് ചെയ്യാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമടക്കം 3 ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ചിത്രമാണ് മരക്കാര്‍. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം തിയേറ്ററുകളില്‍ നിന്നു തന്നെ കാണാനുള്ള ആരാധകരുടെ ആഗ്രഹവും ഇതോടെ സഫലമായി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy

Comments are closed.