head3
head1

ഷാജി കൈലാസ്-മോഹന്‍ലാല്‍ ചിത്രമായ ‘എലോണി’ല്‍ പുതിയ ലുക്കിലെത്തി മോഹന്‍ലാല്‍

ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘എലോണ്‍’ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ സീന്‍സ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. വസ്ത്രധാരണത്തിലും ഹെയര്‍ സ്റ്റൈലിലുമൊക്കെ മാറ്റങ്ങള്‍ വരുത്തി വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എലോണില്‍ എത്തുന്നത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്തുവിട്ടത്. 12 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണിത്. ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

രാജേഷ് ജയറാം ആണ് തിരക്കഥ എഴുതുന്നത്. അഭിനന്ദന്‍ രാമാനുജമാണ് ഛായാഗ്രഹണം. സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്. 2009ല്‍ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ അവസാനം റിലീസ് ചെയ്ത ചിത്രം.

ഇവര്‍ രണ്ടുപേരും ഒന്നിച്ച ആറാം തമ്പുരാന്‍, താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, റെഡ് ചില്ലീസ് എന്നീ സിനിമകളെല്ലാം ഹിറ്റ് ആയിരുന്നു. കാത്തിരിപ്പ് അവസാനിച്ചു എന്നു തുടങ്ങുന്ന കുറിപ്പോടെയായിരുന്നു ഷാജി കൈലാസിനൊപ്പം വീണ്ടും ഒന്നിക്കുന്ന സന്തോഷം മോഹന്‍ലാല്‍ പങ്കുവച്ചത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.