അയര്‍ലണ്ടിലെ പ്രവാസി നഴ്‌സുമാരുടെ സംഘടനയായ മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ടിന്റെ (MNI) പ്രഥമ നാഷണല്‍ കോണ്‍ഫറന്‍സ് 2023 ജനുവരിയില്‍ ഡബ്ലിനില്‍ വച്ച് നടത്തപ്പെടും.
പ്രതിനിധി സമ്മേളനത്തില്‍ അയര്‍ലണ്ടിന്റെ വിവിധ മേഖലകളിലുള്ള മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ടിന്റെ പ്രാദേശിക ഘടകങ്ങളുടെ ഭാരവാഹികളും പ്രതിനിധികളും പങ്കെടുക്കുകയും നാളിതുവരെയുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും അതോടൊപ്പം അയര്‍ലണ്ടിലെ ആരോഗ്യമേഖലയില്‍ പ്രവാസി നഴ്‌സുമാരനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുകയും അവ പരിഹരിക്കുന്നതിനുവേണ്ടിയുള്ള സംഘടനയുടെ ഭാവിപരിപാടികള്‍ തീരുമാനിക്കുകയും ചെയ്യും.
ഇന്ത്യന്‍ അംബാസഡറും ആരോഗ്യ മേഖലയിലെ പ്രമുഖ വ്യക്തികളും പങ്കെടുക്കുന്ന പൊതുസമ്മേളനത്തില്‍ എല്ലാ പ്രവാസി നഴ്സുമാര്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാന്‍ കഴിയും. പൊതുസമ്മേളനത്തെതുടര്‍ന്ന് വളരെ മികച്ച രീതിയില്‍ ഒരുക്കുന്ന കലാപരിപാടികള്‍ ദേശീയ സമ്മേളനത്തെ മികവുറ്റതാക്കും. സമ്മേളനതീയതിയും സ്ഥലവും പിന്നീട് പ്രഖ്യാപിക്കും. ദേശീയ സമ്മേളനം വന്‍വിജയമാക്കുന്നതിന് എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.