head1
head3

ടോവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളി സെപ്റ്റംബറില്‍ റീലിസ്

ടോവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളി സെപ്റ്റംബറില്‍ തന്നെ നെറ്റ്ഫ്‌ലിക്‌സില്‍ ഡയറക്റ്റ് ഒ.ടി.ടി റീലിസ് നടത്തുമെന്ന് സൂചനകള്‍.

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം മൊഴിമാറ്റിയെത്തും. അതിമാനുഷിക കഥാപാത്രവുമായി ഫാന്റസി രീതിയിലാണ് ചിത്രം തയ്യാറായിരിക്കുന്നത്.

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജു വര്‍ഗീസും പ്രധാന വേഷത്തിലെത്തുന്നു. ഹോളിവുഡ് ഡയറക്റ്റര്‍ വ്‌ലാഡ് റിംബര്‍ഗാണ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത്.

സമീര്‍ താഹിറാണ് ഛായാഗ്രഹകന്‍. ഷാന്‍ റഹ്‌മാന്റെതാണ് സംഗീതം. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോളാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം പശ്ചാത്തല സംഗീതം നല്‍കുന്നു.

2019ല്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നതാണ്. ടീസര്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പുറത്ത് വിട്ടിരുന്നു. സൂപ്പര്‍ ഹീറോ പരിവേഷമുള്ള നായകകഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിക്കുന്നത്.

Comments are closed.