head1
head3

അയര്‍ലണ്ടിലെത്തുന്ന ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരുടെ ആശ്രിതര്‍ക്ക് ജോലി: കൂടുതല്‍ ചര്‍ച്ചകള്‍, ഉടനെന്ന് മന്ത്രി

ഡബ്ലിന്‍: അയര്‍ലണ്ടിലെ മൈഗ്രന്റ് നഴ്സുമാരുടെയും, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്മാരുടെയും വിവിധങ്ങളായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ നടപടി അടിയന്തരമായി ഉണ്ടാകണമെന്നാണാവശ്യപ്പെട്ട് മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ടിന്റെ (MNI) പ്രതിനിധികള്‍, പ്രതിരോധ സഹമന്ത്രിയും ഗവര്‍മെന്റ് ചീഫ് വിപ്പും മന്ത്രിയുമായ ജാക്ക് ചേംബേഴ്സുമായി ചര്‍ച്ച നടത്തി.

അയര്‍ലണ്ടിലെ ആരോഗ്യമേഖലയില്‍, വിദേശ തൊഴിലാളികള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അവരുടെ താമസം, വിസാനിബന്ധനകള്‍, തൊഴില്‍ സാഹചര്യങ്ങള്‍, മറ്റാനുകൂല്യങ്ങള്‍ എന്നിവയെ പറ്റി, പ്രധാനമന്ത്രിയുടെ കാര്യാലയവുമായി വിശദമായ ചര്‍ച്ച നടത്തിയതായി മൈഗ്രന്റ് നഴ്‌സ് അയര്‍ലണ്ട് ഭാരവാഹികള്‍ അറിയിച്ചു.

ആരോഗ്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി കാര്യാലയത്തിന്റെ സഹ ചുമതല കൂടി വഹിക്കുന്ന ജാക്ക് ചേംബേഴ്സുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം എം എന്‍ ഐ നേതാക്കള്‍ വെളിപ്പെടുത്തി.

പുതുതായി അയര്‍ലണ്ടലെത്തുന്ന നഴ്‌സുമാര്‍ക്ക് താമസ സൗകര്യങ്ങളുടെ ലഭ്യതക്കുറവിന്റെ ഗുരുതരാവസ്ഥ പഠിക്കാനും പരിഹരിക്കാനും വേണ്ട നടപടികള്‍ സ്വീകരിരിക്കാമെന്നും, സീനിയര്‍ HCA വിസയില്‍ എത്തുന്നവരുടെ ആശ്രിതര്‍ക്ക് ജോലി ലഭിക്കുന്നതിനുതക്കുന്ന വിസാ മാറ്റങ്ങള്‍ മന്ത്രിതലത്തില്‍ ചര്‍ച്ചക്ക് വിധേയമാക്കാം എന്നും മന്ത്രി ഉറപ്പ് നല്‍കിയതായി സംഘടനാ നേതാക്കള്‍ സൂചിപ്പിച്ചു.

MNI യുടെ പ്രവര്‍ത്തനങ്ങളേ കരുത്തുറ്റതാക്കാന്‍ സംഘടനയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും എം എന്‍ എ ഭാരവാഹികള്‍ അയര്‍ലണ്ടിലുള്ള എല്ലാ വിദേശ നഴ്‌സ്മാരോടും അഭ്യര്‍ത്ഥിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.