head1
head3

ഐറിഷ് നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടി ഡബ്ലിനിലെ മലയാളി സഹോദരങ്ങള്‍

അയര്‍ലണ്ടിലെ മലയാളികള്‍ക്ക് അഭിമാനമായി മിഷേലും ,ഹാനായും അപൂര്‍വ്വ നേട്ടം ഈ വിജയം

ഗോള്‍വേ :ഗോള്‍വേ ലോണ്‍ ടെന്നിസ് ക്ലബ്ബില്‍ വെച്ച് നടന്ന എഫ്എസ് ഫോഴ്‌സ അണ്ടര്‍ 17, അണ്ടര്‍ 13 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ മലയാളി കുരുന്നുകള്‍ക്ക് മിന്നും വിജയം.രണ്ട് വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളില്‍ സഹോദരങ്ങളാണ് ഐറിഷ് ചാമ്പ്യന്മാരായത് എന്നത് അയര്‍ലണ്ടിലെ കായികവേദിയിലും ചരിത്രമായി.

ഡബ്ലിനില്‍ ഗ്ലാസ്നേവനിലെ താമസക്കാരനും ഐറിഷ് ഡിഫന്‍സ് ഫോഴ്സിലെ സിവിലിയന്‍ സ്റ്റാഫുമായ ചേര്‍ത്തല സ്വദേശി ഷോച്ചന്‍ ആന്‍ഡ്രുസിന്റെയും,കാപ്പാ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ബെറ്റ്‌സിയുടെയും മക്കളായ മിഷേല്‍ ഷോച്ചനും ,ഹാന ഷോച്ചനുമാണ് മലയാളികള്‍ക്ക് അഭിമാനനേട്ടം സമ്മാനിച്ചത്.

പെണ്‍കുട്ടികളുടെ അണ്ടര്‍ 17 സിംഗിള്‍സിലും മിക്സഡ് ഡബിള്‍സിലും ഐറിഷ് നാഷണല്‍ പ്ലെയര്‍ കൂടിയായ മിഷേല്‍ ഷോച്ചന്‍ ജേതാവായി.ഈ വര്‍ഷം തന്നെ നേരത്തെ നടന്ന അണ്ടര്‍ 15, ചാമ്പ്യന്‍ ഷിപ്പിലും മിഷേല്‍ തന്നെയായിരുന്നു ജേതാവ്.

അണ്ടര്‍ 13 ഗേള്‍സ് സിംഗിള്‍സില്‍ കിരീടം ചൂടിയ ഹാന ഷോച്ചന്‍ ഡബിള്‍സില്‍ അമിരാ പെന്‍ഡറോടൊപ്പവും ഒന്നാമതെത്തി.

അനന്യ ഗോപിനാഥും , കരോള്‍ ജോയിയുമടങ്ങുന്ന ടീം ഡബിള്‍സില്‍ രണ്ടാം സ്ഥാനം നേടി മലയാളികളുടെ വിജയത്തിന് തിളക്കം വര്‍ദ്ധിപ്പിച്ചു.

മിഷേല്‍ ഇനി എലൈറ്റ് ടീമില്‍ ….

ഈ വര്‍ഷത്തെ ജുവനൈല്‍ സര്‍ക്യൂട്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ നാഷണല്‍ എലൈറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരില്‍ മിഷേലും ഉള്‍പ്പെടുന്നു.യൂറോപ്യന്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ സര്‍ക്കാര്‍ ചിലവില്‍ പങ്കെടുക്കാന്‍ എലൈറ്റ് ഗ്രൂപ്പില്‍ ഉള്‍പ്പെടെണ്ടതുണ്ട്. ഇതിനകം തന്നെ നിരവധി യൂറോപ്യന്‍ മത്സരങ്ങളില്‍ പങ്കെടുത്ത് അയര്‍ലണ്ടിനെ വിജയിപ്പിച്ച മിഷേലിന്റെ അര്‍ഹതയ്ക്കുള്ള അംഗീകാരമായി പുതിയ അംഗീകാരത്തെ കണക്കാക്കാം .

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.