head1
head3

മക്‌ഡൊണാള്‍ഡ്‌സ്   അയര്‍ലണ്ടിലും യൂ കെയിലുമായി ഇരുനൂറിലധികം പുതിയ റെസ്റ്റോറന്റുകള്‍  തുറക്കും 

ഡബ്ലിന്‍: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ യുകെയിലും അയര്‍ലണ്ടിലുമായി 200-ലധികം പുതിയ റെസ്റ്റോറന്റുകള്‍ തുറക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് മക്‌ഡൊണാള്‍ഡ്‌സ് . ഈ നീക്കത്തിലൂടെ ഏകദേശം 24,000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

മക്‌ഡൊണാള്‍ഡ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിപുലീകരണ പദ്ധതിയാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെടുന്നത്.

മക്ഡൊണാള്‍സും അതിന്റെ ഫ്രാഞ്ചൈസികളും ചേര്‍ന്നാണ് 1 ബില്യണ്‍ പൗണ്ട് നിക്ഷേപ പദ്ധതി രൂപപ്പെടുത്തുന്നത്.

മക്ഡൊണാള്‍ഡ്‌സിന് നിലവില്‍ യുകെയിലും അയര്‍ലണ്ടിലുമായി 1,435 റെസ്റ്റോറന്റുകളാണുള്ളത്.ഇതില്‍ ഏകദേശം 80 ശതമാനവും ഫ്രാഞ്ചൈസികളുടെ ഉടമസ്ഥതയിലാണ്. ഇതിനകം 170,000-ത്തിലധികം ആളുകള്‍ ജോലി ചെയ്യുന്ന കമ്പനി, അതിന്റെ വളര്‍ച്ചാ തന്ത്രത്തിലൂടെ കൂടുതല്‍ നഗരങ്ങളില്‍ സ്ഥാനമുറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.2027 ഓടെ ലോകമെമ്പാടും 10,000 പുതിയ റെസ്റ്റോറന്റുകള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്ന മക്ഡൊണാള്‍ഡിന്റെ വിശാലമായ ആഗോള തന്ത്രവുമായി ചേര്‍ന്നാണ് ഈ പ്രാദേശിക വപദ്ധതി പ്രവര്‍ത്തിപ്പിക്കുക.

ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നതിലും, യുവാക്കളെ ഏറ്റവും ആവശ്യമുള്ള കമ്മ്യൂണിറ്റികളില്‍ തൊഴില്‍ കണ്ടെത്താന്‍ പിന്തുണയ്ക്കുന്നതിനും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിലും സഹായിക്കുന്നതിലും മക്ഡൊണാള്‍ഡ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മക്ഡൊണാള്‍ഡിന്റെ യുകെ & അയര്‍ലന്‍ഡ് സിഇഒ അലിസ്റ്റര്‍ മാക്രോ പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Comments are closed.