head1
head3

ആഘോഷ തിമര്‍പ്പില്‍ മേയോയിലെ ഓണാഘോഷം

കാസില്‍ബാര്‍ : മേയോ മലയാളി അസോസിയേഷന്റെ ഓണാഘോഷം കാസില്‍ സെല്‍റ്റിക് ഹാളില്‍ വിവിധ കലാ കായിക പരിപാടികളോടെ ഗംഭീരമായി സംഘടിപ്പിച്ചു.

പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച എ വി ജോണ്‍ എല്ലാവര്‍ക്കും ഹൃദ്യമായി ഓണ സന്ദേശം നല്‍കി.ഭാരവാഹികളായ ജോസി സേവ്യര്‍,ജോബിന്‍,സംഗീത് സരുണ്‍ എന്നിവര്‍ ദീപം തെളിയിച്ച് അസോസിയേഷന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു.

തുടര്‍ന്ന് തിരുവാതിര, ഓണപ്പാട്ട്, ഡാന്‍സ് തുടങ്ങിയ വിവിധ കലാപരിപാടികളായിരുന്നു. അതിനു ശേഷം വിഭവസമൃദ്ധമായ ഓണസദ്യ. പിന്നീട് നടന്ന കസേരകളി, വടംവലി എന്നിവയും ആവേശം പകര്‍ന്നു.മല്‍സരാര്‍ഥികള്‍ക്കെല്ലാം സമ്മാനവും നല്‍കിയാണ് ഈ വര്‍ഷത്തെ ഓണാഘോഷത്തിന് സമാപനമായത്.ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.