ഡബ്ലിന്‍ : ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ കഠിനാധ്വാനത്തെ മാനിക്കുകയും അവരുടെ നേട്ടങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്ന ദിവസമാണ് മെയ്ദിനം. തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ലോകമെങ്ങും മെയ്ദിനം ആചരിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം അയര്‍ലണ്ടില്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കാന്‍ ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ ക്രാന്തി തയ്യാറെടുക്കുന്നു.
ക്രാന്തിയുടെ ആഭിമുഖ്യത്തില്‍ മെയ് 2 ന് സംഘടിപ്പിക്കുന്ന മെയ്ദിനാഘോഷത്തില്‍ കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്.കില്‍ക്കെനിയിലെ O’Loughlin Gael GAA ക്ലബ്ബാണ് ഇത്തവണത്തെ മെയ്ദിനാഘോഷ പരിപാടികള്‍ക്ക് വേദിയാകുന്നത്.
തൊഴിലാളി വര്‍ഗ്ഗത്തിന്റെ കഠിനാധ്വാനത്തെ ആദരിക്കാനായി 80 ഓളം രാജ്യങ്ങളാണ് മെയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കുന്നത്. ക്രാന്തി അയര്‍ലണ്ടിന്റെ മെയ്ദിനാഘോഷങ്ങളുടെ വിശദ വിവരങ്ങള്‍ ഉടന്‍ അറിയിക്കുന്നതാണെന്ന് കേന്ദ്ര കമ്മറ്റി അറിയിച്ചു
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/


 
			 
						
Comments are closed.