head1
head3

മാര്‍വല്‍ സ്റ്റുഡിയോസില്‍ നിന്നും സീരീസുകളുടെ നീണ്ട നിര; ആരാധകര്‍ ആവേശത്തില്‍

ന്യൂയോര്‍ക്ക്: അണിയറയില്‍ ഒരുങ്ങുന്ന വെബ് സീരീസുകളുടെ പട്ടിക പുറത്തുവിട്ട് മാര്‍വല്‍ സ്റ്റുഡിയോസ്. സീക്രട്ട് ഇന്‍വേഷന്‍, മാര്‍വല്‍ സോംബീസ്, അഗത- ഹൌസ് ഓഫ് ഹാര്‍ക്‌നസ്സ്, അയണ്‍ ഹാര്‍ട്ട്, ഐ ആം ഗ്രൂട്ട്, സ്‌പൈഡര്‍മാന്‍- ഫ്രഷ്മാന്‍ ഇയര്‍, ഇക്കോ, വാട്ട് ഈഫ്- സീസണ്‍ 2, മിസ്സ് മാര്‍വല്‍, ഷീ ഹള്‍ക്ക്, മൂണ്‍ നൈറ്റ് എന്നീ സീരീസുകളാണ് കഴിഞ്ഞ ദിവസം മാര്‍വല്‍ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ അനൗണ്‍സ് ചെയ്തത്. എന്നാല്‍ ഇവ പുറത്തിറങ്ങുന്ന തീയ്യതി സംബന്ധിച്ച് കുടുതല്‍ വിവരങ്ങള്‍ മാര്‍വല്‍ പുറത്തുവിട്ടിട്ടില്ല.

മാല്‍വല്‍ സോംബീസ്, ഐ ആം ഗ്രൂട്ട്, സ്‌പൈഡര്‍മാന്‍- ഫ്രഷ്മാന്‍ ഇയര്‍, വാട്ട് ഈഫ് എന്നിവ ആനിമേറ്റഡ് സീരീസുകളായാണ് പ്രേക്ഷകരിലേക്കെത്തുക. ഡിസ്‌നി പ്ലസ് പ്ലാറ്റ് ഫോമുകളിലൂടെയാണ് ഇവ മാര്‍വല്‍ പുറത്തിറക്കുന്നത്. മാര്‍വലിന്റെ ഏറ്റവും പുതിയ സീരീസ് ഹാക് ഐ നവംബര്‍ 24 ന് ഡിസ്‌നി പ്ലസിലൂടെ പുറത്തിറങ്ങാനും ഇരിക്കുകയാണ്.

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സ് ഫേസ് ഫോറില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയും ഈയടുത്ത് മാര്‍വല്‍ സ്റ്റുഡിയോസ് പുറത്തുവിട്ടിരുന്നു ചെയ്തിരുന്നു. മാര്‍വലിന്റെ ഈ വര്‍ഷത്തെ അവസാനത്തെ സിനിമ സ്‌പൈഡര്‍മാന്‍- നോ വേ ഹോം ഡിസംബറില്‍ പുറത്തിറങ്ങും. ഡോക്ടര്‍ സ്‌ട്രേഞ്ച്- ഇന്‍ ദി മള്‍ട്ടിവേഴ്‌സ് ഓഫ് മാഡ്‌നസ്സ്, തോര്‍ ലവ് ആന്റ് തണ്ടര്‍, ബ്ലാക്ക് പാന്തര്‍- വകാണ്ട ഫോര്‍ എവര്‍ എന്നിവയാണ് 2022 ല്‍ പുറത്തിറങ്ങാനുളള ചിത്രങ്ങള്‍. ദി മാര്‍വല്‍സ്, ഗാര്‍ഡിയന്‍സ് ഓഫ് ദി ഗാലക്‌സി, ആന്റ് മാന്‍ ആന്റി ദി വാസ്പ് -ക്വാണ്ടമാനിയ എന്നിവ 2023 ലും പുറത്തിറങ്ങും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസിൽ നിന്നുള്ള പ്രധാന വാർത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy

Comments are closed.