ഒരേ ദിവസം രണ്ട് ട്രെയ്‌ലറുകള്‍ പുറത്തിറക്കി ആരാധകരെ ആവേശത്തിലാഴ്ത്തി മാര്‍വല്‍. വരാനിരിക്കുന്ന സീരീസായ ഷീ ഹള്‍ക്ക്- അറ്റോണി അറ്റ് ലോയുടെ ട്രെയ്‌ലറും, ബ്ലാക്ക് പാന്തര്‍-വകാണ്ട ഫോര്‍എവര്‍ എന്ന സിനിമയുടെ ആദ്യ ടീസര്‍ ട്രെയ്‌ലറുമാണ് മാര്‍വല്‍ പുറത്തുവിട്ടത്. ഷീ ഹള്‍ക്ക് നവംബര്‍ 17 മുതല്‍ ഡിസ്‌നി പ്ലസ്- ഹോട്ട്സ്റ്റാര്‍ പ്ലാറ്റ്‌ഫോമുകളില്‍ സ്ട്രീമിങ് ആരംഭിക്കും. ബ്ലാക്ക് പാന്തര്‍ സിനിമ നവംബറിലാണ് റിലീസ് ചെയ്യുന്നത്.
മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് കടന്നു വരുന്ന പുതിയ സൂപ്പര്‍ ഹീറായാണ് ഷീ ഹള്‍ക്ക്. ഏറെ ആരാധകരുള്ള ഹള്‍ക്കിന്റെ കസിനായ Jennifer Walters എന്ന കഥാപാത്രമാണ് സീരീസില്‍ ഷീ ഹള്‍ക്കായി എത്തുന്നത്. ഹള്‍ക്കായി മാര്‍ക്ക് റുഫല്ലോ തന്നെയാണ് സീരീസില്‍ വേഷമിടുന്നത്. ഷീ ഹള്‍ക്കായി താതിയാന മാസ്‌ലാനിയും എത്തും.
ബ്ലാക്ക് പാന്തറായി വേഷമിട്ട ചാഡ്‌വിക് ബോസ്മാന്റെ മരണശേഷം ആരാവും പുതിയ ബ്ലാക്ക്പാന്തര്‍ എന്ന കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായാണ് പുതിയ ബ്ലാക്ക് പാന്തര്‍ ചിത്രമെത്തുന്നത്.വക്കാണ്ട കീഴടക്കാനെത്തുന്ന പുതിയ ശത്രുക്കളും, വക്കാണ്ടയുടെ ചെറുത്തുനില്‍പ്പുമാണ് പുതിയ സിനിമയില്‍ എന്നാണ് ടീസറില്‍ നിന്നും വ്യക്തമാവുന്നത്. സാങ്കേതികമായി ഏറെ മികച്ചു നിന്ന ബ്ലാക്ക് പാന്തര്‍ ഒന്നാം ഭാഗത്തോട് കിടപിടിക്കുന്ന രംഗങ്ങള്‍ ഈ ചിത്രത്തിലുമുണ്ടാവും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn


Comments are closed.