head1
head3

മാള്‍ട്ടാ ഇന്റര്‍നാഷണല്‍ വടം വലി മത്സരം : ടീം ഷാജി പാപ്പനും ,ബെല്‍ജിയം അച്ചായത്തിമാരും ചാമ്പ്യന്മാര്‍

വലേറ്റ : ടീം ഷാജി പാപ്പാന്‍ മാള്‍ട്ടാ ഇന്റര്‍നാഷണല്‍ വടം വലി മത്സരത്തിന് ആവേശോജ്വലമായ സമാപനം.വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും മാള്‍ട്ടയുടെ മണ്ണിലെത്തിയ ടീമുകള്‍ ‘കട്ടയ്ക്ക് ‘ വലിച്ചു പൊരുതിയപ്പോള്‍ പുരുഷ വിഭാഗത്തില്‍ ആതിഥേയരായ മാള്‍ട്ടയുടെ ‘ടീം ഷാജിപാപ്പന്‍ B ചാമ്പ്യന്മാരായപ്പോള്‍ വനിതാ വിഭാഗത്തില്‍ ‘ബെല്‍ജിയം അച്ചായത്തീസ് ‘ ഒന്നാം സ്ഥാനത്തെത്തി.
ടീം ഷാജിപാപ്പന്‍ B
ബെല്‍ജിയം അച്ചായത്തീസ്

രാവിലെ മുതല്‍ രാത്രി വൈകി വരെ നീണ്ട കായിക മാമാങ്കത്തില്‍ പുരുഷ വിഭാഗത്തില്‍ മാള്‍ട്ടയുടെ ടീം ഷാജിപാപ്പാന്‍ A,വനിതാ വിഭാഗത്തില്‍ ‘ചേട്ടത്തീസ് ബെല്‍ജിയം രണ്ടാമതെത്തി..പുരുഷ വിഭാഗത്തില്‍ ക്‌നാനായ ഫ്രണ്ട്സ് റോമാ മൂന്നാം സ്ഥാനവും,റോമന്‍ ക്‌നാനായ ബ്രദേഴ്സ് സ്‌പോര്‍ട്‌സ് ക്ലബ് റോമാ നാലാം സ്ഥാനവും കരസ്ഥമാക്കി.

ടീം ഷാജിപാപ്പാൻ A രണ്ടാം സ്ഥാനം
ക്നാനായ ഫ്രണ്ട്‌സ് റോമാ മൂന്നാം സ്ഥാനം
റോമൻ ക്നാനായ brothers സ്പോർട്സ് ക്ലബ്‌ റോമാ നാലാം സ്ഥാനം
ചേട്ടത്തീസ്‌ ബെൽജിയം

മികച്ച മത്സരാര്‍ത്ഥികള്‍ താഴെ പറയുന്നവരാണ്.

മികച്ച ഒന്നാം നമ്പര്‍ മത്സരാര്‍ത്ഥി : നിതിന്‍ കെ മാത്യു, Kck ബെല്‍ജിയം

രണ്ടാം നമ്പര്‍ മത്സരാര്‍ത്ഥി : സുജി കൊക്കാടന്‍ Black cats മാള്‍ട്ട

മൂന്നാം നമ്പര്‍ മത്സരാര്‍ത്ഥി : മാളക്കാരന്‍ നിഷാന്ത്. 7s റോമാ

നാലാം നമ്പര്‍ മത്സരാര്‍ത്ഥി : ദീപു മാത്യു. ഷാജിപാപ്പന്‍ A

അഞ്ചാം നമ്പര്‍ മത്സരാര്‍ത്ഥി : ജിതിന്‍ റോയ്. Shajipappan B

ആറാം നമ്പര്‍ മത്സരാര്‍ത്ഥി: ഷാജു പാറയില്‍. ക്‌നാനായ ഫ്രണ്ട്സ് റോമാ

ഏഴാം നമ്പര്‍ മത്സരാര്‍ത്ഥി : ബോണി ചെന്നത്തില്‍ റോമന്‍ ക്‌നാനായ brothers സ്‌പോര്‍ട്‌സ് ക്ലബ്

മികച്ച കോച്ച് ജോസ്‌മോന്‍ മാത്യു. :ചേട്ടത്തീസ് ബെല്‍ജിയം

മികച്ച സപ്പോര്‍ട്ടര്‍. Elsa Paaru Belgium

Comments are closed.