head3
head1

മാര്‍പാപ്പയുടെ സന്ദര്‍ശനം ചരിത്ര സംഭവമാക്കിയ എല്ലാവര്‍ക്കും നന്ദി അറിയിച്ച് മാള്‍ട്ടയിലെയും ഗോസോയിലെയും ബിഷപ്പുമാര്‍

വലേറ്റ : മാര്‍പാപ്പയുടെ സന്ദര്‍ശനം ചരിത്ര സംഭവമാക്കിയ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നന്ദി അറിയിച്ച് മാള്‍ട്ടയിലെയും ഗോസോയിലെയും ബിഷപ്പുമാര്‍. ആര്‍ച്ച് ബിഷപ്പ് ചാള്‍സ് സിക്ലൂന, ബിഷപ്പ് ആന്റണ്‍ ട്യൂമ, സഹായ മെത്രാന്‍ ജോസഫ് ഗേലിയ കുര്‍മി എന്നിവരാണ് സന്ദര്‍ശനം വിജയിപ്പിച്ചതിന് കൃതജ്ഞത അറിയിച്ചത്.

മാര്‍പാപ്പയെത്തിയ രണ്ട് ദിനങ്ങള്‍ സന്തോഷവും സമാധാനവും നിറഞ്ഞതായിരുന്നു. ദുര്‍ബലരില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ രാജ്യത്തെ സഹായിക്കുന്നതായിരുന്നു മാര്‍പാപ്പയുടെ വരവെന്ന് ബിഷപ്പുമാര്‍ പറഞ്ഞു

സംഘാടക സമിതി, ക്രമസമാധാന സേനകള്‍, ആരോഗ്യ വകുപ്പ്, ഇടവക വൈദികരുടെ കോളേജ് ഓഫ് പാരിഷ് പ്രീസ്റ്റ്സ്,ഇടവകകള്‍, സന്നദ്ധപ്രവര്‍ത്തകര്‍, പള്ളികളിലെ ജീവനക്കാര്‍, പത്ര മാധ്യമങ്ങള്‍ എന്നിവയിലൊക്കെ നൂറുകണക്കിന് ആളുകളുടെ പരിശ്രമവും പ്രൊഫഷണലിസവും കൊണ്ടാണ് സന്ദര്‍ശനം കുറ്റമറ്റ നിലയില്‍ സംഘടിപ്പാന്‍ കഴിഞ്ഞത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാവരേയും അഭിനന്ദിക്കുന്നതായും ബിഷപ്പുമാര്‍ പറഞ്ഞു.

മാള്‍ട്ടയിലെ സീറോ മലബാര്‍ സമൂഹവും മാര്‍പാപ്പയുടെ പരിപാടികളില്‍ സജീവ ഭാഗഭാഗിത്വം വഹിച്ചു. ഇടവകാ വികാരി ഫാ. മാത്യു വാരുവേലിയുടെ നേതൃത്വത്തില്‍ മലയാളി സമൂഹത്തിന്റെ പ്രതിനിധികള്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. വിവിധ സ്ഥലങ്ങളിലായി നടന്ന തിരുക്കര്‍മ്മങ്ങളിലും മലയാളി സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.