ഡബ്ലിന്‍: അയര്‍ലണ്ടില്‍ വിവിധ സോഷ്യല്‍ വര്‍ക് മേഖലകളില്‍ പ്രാക്ടീസ് ചെയ്യുന്ന മലയാളികളായ സോഷ്യല്‍ വര്‍ക്കേഴ്സിന്റെ പ്രഥമ യോഗം ലിഫിവാലിയില്‍ വച്ച് സംഘടിപ്പിച്ചു.
അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാക്ടീസ് ചെയ്യുന്ന സോഷ്യല്‍ വര്‍ക്കേഴ്‌സ് പ്രസ്തുത യോഗത്തില്‍ പങ്കെടുക്കുകയും പുതിയ അവസരങ്ങളെപ്പറ്റി ചര്‍ച്ച നടത്തുകയും ചെയ്തു. ഈ മേഖലയിലേക്ക് കടന്ന് വരുന്നതിന്റെ ഭാഗമായുള്ള CORU രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ചെയ്തു കൊടുക്കുവാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അഭിപ്രായപ്പെട്ടു.
നിരന്തരമായ പരിശ്രമത്തിലൂടെയും ഇച്ഛാശക്തിയിലൂടെയും സോഷ്യല്‍വര്‍ക്കേഴ്‌സ് മേഖലയിലും അവസരം നേടാന്‍ നിരവധി അവസരങ്ങള്‍ ഉണ്ട് എന്നത് നിരവധി മലയാളികള്‍ ഇതിനോടകം തെളിയിച്ച് കഴിഞ്ഞു. സോഷ്യല്‍ വര്‍കിന്റെ വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവരെ യോഗം പ്രത്യേകം അനുമോദിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.