head3
head1

ലോംഗ് കോവിഡിനെ വര്‍ക്ക്‌പ്ലേസ് ഇന്‍ജുറിയായി പരിഗണിക്കണം: ഐ എന്‍ എം ഒ

ഡബ്ലിന്‍ : ലോംഗ് കോവിഡിനെ വര്‍ക്ക് പ്ലേസ് ഇന്‍ജുറിയായി പരിഗണിക്കണമെന്ന ആവശ്യം വീണ്ടുമുയര്‍ത്തി ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് ഓര്‍ഗനൈസേഷന്‍ (ഐ എന്‍ എം ഒ). ലോംഗ് കോവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ശമ്പളത്തോടെ പ്രത്യേക അവധി നടപ്പാക്കുന്നതിനുള്ള പ്രപ്പോസല്‍ ഇഴഞ്ഞാണ് നീങ്ങുന്നതെന്നും യൂണിയന്‍ ആരോപിച്ചു. യൂണിയനുകളുമായി കൂടിയാലോചിച്ചല്ലാതെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിപ്പിക്കരുതെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.

ലോംഗ് കോവിഡ് ബാധിതര്‍ക്കായി സര്‍ക്കാര്‍ മുന്നോട്ടുവെച്ച പ്രപ്പോസലുകള്‍ വേണ്ടത്ര മുന്നോട്ട് പോയിട്ടില്ല. വളരെ കുറച്ച് പരിരക്ഷകള്‍ മാത്രമുള്ളപ്പോള്‍ ജോലി ചെയ്തതിനാലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് ബാധിതരായതെന്ന് യൂണിയന്‍ വക്താവ് ചൂണ്ടിക്കാട്ടി.

അതിനാല്‍ അവരുടെ രോഗത്തെ വര്‍ക്ക് പ്ലേസ് ഇന്‍ജുറിയായി കണക്കാക്കുക തന്നെ വേണം. ഇക്കാര്യം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒക്യുപേഷണല്‍ ഇന്‍ജുറി സ്‌കീമിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാരോ എച്ച്. എസ് ഇയോ തയ്യാറായിട്ടില്ല. നിലവിലുണ്ടായിരുന്ന സ്‌കീം കാലഹരണപ്പെട്ടതിന് ശേഷവും ഇക്കാര്യത്തില്‍ നടപടിയെടുക്കാത്തതിന് ന്യായീകരണമില്ല.

ലോംഗ് കോവിഡ് ബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒക്യുപേഷണല്‍ ഇന്‍ജുറി സ്‌കീമില്‍ കുറഞ്ഞ ഒരു നിര്‍ദ്ദേശവും അംഗീകരിക്കില്ലെന്നും യൂണിയന്‍ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.