അയര്‍ലണ്ടില്‍ നിന്ന് മെച്ചപെട്ട ജീവിതം സ്വപ്‌നം കണ്ട് ബ്രിട്ടനിലേക്ക് കുടിയേറിപ്പാര്‍ത്ത ഐറിഷുകാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.
അയര്‍ലണ്ടിന്റെ പ്രൗഢിയും പാരമ്പര്യവും വിളിച്ചോതി ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന ലണ്ടനിലെ ഐറിഷ് സെന്റര്‍. നവീകരണത്തിനൊരുങ്ങുകയാണ്
കേംഡന്‍ ടൗണിലുള്ള പഴയ കേന്ദ്രം നവീകരിക്കാന്‍ അനുമതി ലഭിച്ചു കഴിഞ്ഞു.
നവീകരണം പൂര്‍ത്തിയാകുന്നതോടെ, ലോകത്തിലെ ഏറ്റവും വലിയ ഐറിഷ് സെന്ററായി ലണ്ടനിലെ ഈ കേന്ദ്രം മാറും.
അയര്‍ലണ്ടിന്റെ പ്രധാന സാമൂഹിക, സാംസ്‌കാരിക, അക്കാദമിക് കേന്ദ്രമെന്ന ഖ്യാതി സ്വന്തമാക്കുകയെന്ന ലക്ഷ്യവും സെന്ററിന്റെ നവീകരണത്തിന് പിന്നിലുണ്ട്.
ടിവി അവതാരകനായ ഡെര്‍മോട്ട് ഓ ലിയറി, ഗായകന്‍ എഡ് ഷീരന്‍ എന്നിവരുള്‍പ്പെടെയുള്ള താരങ്ങളും ഐറിഷ് സെന്ററിന്റെ നവീകരണത്തിന് പിന്തുണ അറിയിച്ച് എത്തിക്കഴിഞ്ഞു.
ഇരുവരും തങ്ങളുടെ ഐറിഷ് ബന്ധവും വ്യക്തമാക്കിയാണ് രംഗത്തെത്തിയത്.
ഗായകന്‍ നിയാല്‍ ഹൊറാന്‍ ഉള്‍പ്പെടെയുള്ള പ്രശസ്ത ഐറിഷ് പേരുകാരും കേന്ദ്രത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
ഐറിഷ് സര്‍ക്കാരിന്റെ ഒരു മില്യണ്‍ പൗണ്ട് (1.15 മില്ല്യണ്‍ യൂറോ) സംഭാവനയോടെയാണ് സെന്ററിന്റെ നവീകരണത്തിനുള്ള ധനസമാഹരണത്തിന് തുടക്കം കുറിച്ചത്.
തുടര്‍ന്ന് 2.5 മില്യണ്‍ പൗണ്ട് സെന്ററിന്റെ നവീകരണത്തിനായി സംഭാവന ലഭിച്ചു. ഇത് ആകെ ചെലവിന്റെ നാലില്‍ ഒന്ന് വഹിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
2023 ഓടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.
അതേസമയം, ഐറിഷ് സെന്റര്‍ പുതുക്കി പണിയാനുള്ള തീരുമാനത്തെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ സ്വാഗതം ചെയ്തു.
സെന്ററിന്റെ നവീകരണം ലണ്ടനില്‍ അഭിവൃദ്ധി പ്രാപിച്ച ഐറിഷ് സമൂഹത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
അയര്‍ലണ്ടിന്റെ സാമൂഹിക, സാംസ്‌കാരിക പാരമ്പര്യത്തെ രേഖപ്പെടുത്താന്‍ പുതിയ കേന്ദ്രം എന്നത്തേക്കാളും ഇപ്പോള്‍ ആവശ്യമാണെന്നായിരുന്നു സെന്റര്‍ സിഇഒ എല്ലെന്‍ റയാന്റെ പ്രതികരണം.
പഴയ കെട്ടിടത്തിന്റെ ഒരു ആധുനിക ഭാഗം പഴയതും വരാനിരിക്കുന്നതുമായ ഐറിഷ് തലമുറകളുടെ ബന്ധത്തിന്റെ പ്രതീകമായി നിലകൊള്ളുമെന്ന് മുന്‍ സിഇഒ സീന്‍ കെന്നഡി വ്യക്തമാക്കി.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.