പലരും അന്വേഷിക്കുന്ന ഒരു ചോദ്യമാണത്.
ഡബ്ലിന്‍ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി പുറത്തിറക്കിയ വാര്‍ഷിക ജീവിതച്ചെലവ് ഗൈഡ് വ്യക്തമാക്കുന്നത് 14,094.യൂറോയുണ്ടെങ്കില്‍ ഡബ്ലിന്‍ പോലൊരു നഗരത്തില്‍ പോലും സുഖമായി ജീവിക്കാമെന്നാണ്.
വിദ്യാര്‍ത്ഥി ജീവിതവുമായി ബന്ധപ്പെട്ട വിവിധ ചെലവുകളെക്കുറിച്ചുള്ള വിവരങ്ങളെ കുറച്ചു കൃത്യമായി ഒരു ഗവേഷണം നടത്തിയാണത്രെ ഈ കണക്കുകള്‍ യൂണിവേഴ്സിറ്റി പുറത്തുവിട്ടിരിക്കുന്നത്.
വാടക, യൂട്ടിലിറ്റികള്‍, വിദ്യാര്‍ത്ഥികളുടെ നിരക്ക്, ഭക്ഷണം, യാത്ര, പുസ്തകങ്ങള്‍, ക്ലാസ് മെറ്റീരിയലുകള്‍, വസ്ത്രങ്ങള്‍, മെഡിക്കല്‍ ചെലവുകള്‍, മൊബൈല്‍ ചെലവുകള്‍, സാമൂഹിക ജീവിതം,മറ്റു വിവിധ ചെലവുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
വീട് വിട്ടു പുറത്ത് താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, TU ഡബ്ലിന്‍ കണക്കാക്കുന്ന പ്രതിമാസ ജീവിതച്ചെലവ് 1,566 യൂറോയാണ്. വാര്‍ഷികകണക്കില്‍ 14,094 യൂറോ.
ഈ ചെലവിന്റെ ഏറ്റവും വലിയ ഭാഗം പ്രതിമാസം ശരാശരി വാടകനല്‍കേണ്ട ഇനമാണ് , 636 യൂറോ .
പിന്നെ യൂട്ടിലിറ്റികള്‍, ഭക്ഷണം, യാത്ര, മറ്റ് ചെലവുകള്‍ എന്നിവയെല്ലാം വേറെ. കൃത്യമായ കണക്കുകള്‍ വെവ്വേറെ നല്‍കുന്നുമുണ്ട്.
രക്ഷിതാക്കള്‍ക്കൊപ്പം ,അഥവാ സ്വന്തം വീട്ടില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, ഈ പ്രതിമാസ ജീവിതച്ചെലവ് 701 യൂറോ മാത്രമേ ആവുകയുള്ളൂവത്രെ. വാര്‍ഷിക മൊത്തത്തില്‍ വെറും € 6,309 യൂറോ മാത്രം !യൂട്ടിലിറ്റികള്‍, ഭക്ഷണം, യാത്ര, മറ്റ് ചെലവുകള്‍ എന്നിവയെല്ലാം ഇതില്‍ പെടുമെന്നാണ് യൂണിവേസ്‌ഴ്സിറ്റിയുടെ വിദഗ്ദര്‍ പറയുന്നത്.
‘ഈ ചെലവുകള്‍ നിസ്സംശയമായും ഉയര്‍ന്നതാണെങ്കിലും, ഏകദേശം 40% വിദ്യാര്‍ത്ഥികള്‍ക്കും ഉന്നത വിദ്യാഭ്യാസ ഗ്രാന്റുകള്‍ ലഭിക്കുന്നു എന്നത് ചിലവ് കുറയ്ക്കുന്ന ഘടകമാണെന്നാണ് കണ്ടെത്തല്‍.റെന്റ് ക്രഡിറ്റ് പോലെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ലാപ്ടോപ്പ് സ്‌കീമുകള്‍, ബര്‍സറികള്‍, സ്‌കോളര്‍ഷിപ്പുകള്‍, മറ്റ് സാമ്പത്തിക സഹായങ്ങള്‍ എന്നിങ്ങനെയുള്ള ഒരു സാധാരണ കോളജിന്റെ പിന്തുണകളോ കൂടി ലഭിച്ചാല്‍ ഇവിടെ സന്തോഷമായി ജീവിക്കാം!
പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ടില്‍ പണം ലാഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു LEAP യംഗ് അഡള്‍ട്ട് കാര്‍ഡ് വാങ്ങാം. അതിന്റെ നിരക്ക് പരിധി (19-23 വയസുകാര്‍ക്ക് ) വലിയ സമ്പാദ്യം കൊണ്ടുവരും, പ്രതിദിന ക്യാപ് നിരക്കായ 2.80 യൂറോ ടിക്കറ്റും, നെറ്റ്വര്‍ക്കിലുടനീളം യാത്ര ചെയ്യുന്നതിന് പ്രതിവാര ക്യാപ് നിരക്കായ 11 യൂറോ ടിക്കറ്റും ഉണ്ടെങ്കില്‍ എവിടെ വേണമെങ്കിലും യാത്ര ചെയ്യാമെന്നും ടി യൂ ഡബ്ലിന്‍ ഉപദേശിക്കുന്നുണ്ട്.
പ്രാദേശിക സൂപ്പര്‍മാര്‍ക്കറ്റില്‍ വൈകുന്നേരം 6 മണിക്ക് ശേഷമാണ് ഷോപ്പിംഗിന് പോകുന്നതെങ്കില്‍ വിലക്കുറവ് നേടിയെടുക്കാമെന്നും വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിക്കുന്നു.
നിരവധി ഫോണ്‍, സബ്സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ സൗജന്യ ട്രയലുകളും ഹാഫ് പ്രൈസ് ഓഫറുകളും നല്‍കുന്നുണ്ട് , മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് ലോയല്‍റ്റി ഡീലുകള്‍ ഉണ്ട്.
മെഡിക്കല്‍ ചെലവുകള്‍ അതിജീവിക്കുന്നതിന് മിക്ക കോളേജുകള്‍ക്കും സൗജന്യ ,അഥവാ നാമമാത്ര തുകയ്ക്കു ഇന്‍ഷുറന്‍സ് ലഭിക്കുന്നുണ്ട്. എല്ലാ സര്‍വകലാശാലകളും സൗജന്യ സ്റ്റുഡന്റ് ഹെല്‍ത്ത് കെയര്‍ മുതല്‍ സബ്സിഡിയുള്ള സ്പോര്‍ട്സ്, ജിം സൗകര്യങ്ങള്‍ വരെ മിക്ക കോളജുകളും വാഗ്ദാനം ചെയ്യുന്നു. ചില സൗകര്യങ്ങള്‍ ആക്സസ് ചെയ്യുന്നതിന് നാമമാത്രമായ ചിലവുകള്‍ ഉണ്ടെങ്കിലും, കൗണ്‍സിലിംഗ്, ജിപി സേവനങ്ങള്‍ തുടങ്ങിയ നിരവധി സേവനങ്ങളൊക്കെ അയര്‍ലണ്ടില്‍ സൗജന്യമാണ്.
ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍സിന്റെ ചിലവ് ഇരട്ടിയോളം
അയര്‍ലണ്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ചിലവ് മാത്രമാണിത്. ഇന്റര്‍ നാഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചിലവിനത്തില്‍ വാര്‍ഷിക ഫീസ് കൂടി ചേര്‍ക്കുമ്പോള്‍ പ്രതിമാസം തന്നെ ശരാശരി ആയിരം യൂറോയുടെ അധിക ചിലവ് വരെ വന്നേക്കാം. അതായത് ഒരു ഇന്റര്‍ നാഷണല്‍ സ്റ്റുഡന്റ് അയര്‍ലണ്ടില്‍ പ്രതിമാസം ചെലവഴിക്കേണ്ട ചിലവ് രണ്ടായിരത്തിഅഞ്ഞൂറിലധികം യൂറോയാണ്. ആ കണക്ക് പക്ഷെ യൂണിവേഴ്സിറ്റിയുടെ കണക്കുപട്ടികയിലില്ല.
ഡബ്ലിനിലെ ചില കോളജുകളിലെ ക്ലാസ് റൂമുകളില്‍ ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ആകെ വിദ്യാര്‍ത്ഥികളുടെ 75 ശതമാനത്തോളം വരെ ഉയര്‍ന്നിട്ടുണ്ട് എന്നറിയുമ്പോഴാണ് യൂണിവേഴ്‌സിറ്റികളിലെ തീവെട്ടി കൊള്ളയുടെ തീവ്രത മനസിലാവുകയുള്ളു.
വിദേശത്തുനിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ അയര്‍ലണ്ടില്‍ ചെറിയ തോതിലെങ്കിലും ചൂഷണം നേരിടേണ്ടി വരുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. അത്ര കൂടിയ തോതില്‍ ഫീസ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളോട് ഈടാക്കേണ്ടതുണ്ടോ എന്നത് യൂണിവേഴ്‌സിറ്റികളും,സര്‍ക്കാരും ,രണ്ടുവട്ടം ചിന്തിക്കേണ്ടതുണ്ട് !
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.