head1
head3

ലിമെറിക്കിനെ ആഹ്‌ളാദ നിര്‍ഭരമാക്കി മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം

ലീമെറിക്ക് :മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ (MICA) ന്റ ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു. മണ്‍സ്റ്റര്‍ പ്രദേശത്തെയും സംഘടനയുടെയും ചരിത്രത്തിലെ ഏറ്റവും വലിയ ഓണാഘോഷമായിരുന്നു സംഘാടകസമിതി വിഭാവനം ചെയ്ത് ഇത്തവണ നടപ്പാക്കിയത്.

ആഗോളതാപനം എന്ന വിപത്തിനെതിരെ ഒരു ബോധവത്കരണം കൂടിയായിരുന്നു പൂര്‍ണമായും പ്‌ളാസ്റ്റിക് വിമുക്തമായ ഈ വര്‍ഷത്തെ MICA യുടെയും അതിന്റെ ജീവകാരുണ്യ പ്രവര്‍ത്തന ശാഖയായ Share and Care ന്റെയും ഓണാഘോഷം.

ഇടവക വികാരി ഫാ.റോബിന്‍ , ഡോ .റോയി ഫിലിപ്പ് ,ലീമെറിക്ക് കൗണ്‍സിലര്‍ ആസാദ് താളുക്ക്ദര്‍ എന്നിവര്‍ ചേര്‍ന്ന് എന്നിവരായിരുന്നു 500ല്‍പരം അംഗങ്ങള്‍ തിങ്ങിനിറഞ്ഞ ഈ മഹാസംഗമത്തിന് തുടക്കമേറി ഭദ്രദീപം കൊളുത്തിയത്

ആര്‍പ്പു വിളികളും താലപ്പൊലിയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ മാവേലി മന്നന് വരവേല്‍പ്പ് നല്‍കി ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. മലയാളത്തിന്റെ ഒരുമയുടെ ഏറ്റവും വലിയ ഉത്സവമായ ഓണം, അതിന്റെ ആഘോഷലഹരി പാരമ്യത്തില്‍ എത്തിക്കുന്നതായി വേദിയില്‍ MICA കലാകാരന്മാര്‍ അവതരിപ്പിച്ച ഓണപ്പാട്ടുകളും ചെണ്ടമേളവും.

അതിനുശേഷം, കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത വിവിധതരം മത്സരങ്ങളും അരങ്ങേറി.
റോയല്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ നാടന്‍ വാഴയിലയില്‍ വിളമ്പി MICA എന്ന സംഘടന ആഗോള താപനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി.

ഉച്ചക്ക് ശേഷം 28 ഓളം സ്ത്രീകള്‍ അവതരിപ്പിച്ച മെഗാതിരുവാതിര നൃത്തം ഓണാഘോഷ പരിപാടികളുടെ ഏറ്റവും മനോഹരമായ അനുഭവങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതായി. അതോടൊപ്പം, സംഘടനയുടെ 16 വര്‍ഷത്തെ ചരിത്രത്തില്‍ മനോഹരമായി അവതരിപ്പിച്ച ഈ സംഘനൃത്തം ബാഹുല്യം കൊണ്ട് ഓര്‍മിക്കപ്പെട്ടതായി.

തുടര്‍ന്ന്, കാണികളിലും കളിക്കാരിലും ഒരുപോലെ ആവേശം വാനോളം ഉയര്‍ത്തിയ അതിഗംഭീരമായ വടം വലി മത്സരം നടന്നു. സ്ത്രീകളും പുരുഷന്മാരും ഈ മത്സരത്തിന്റെ ഭാഗമായി.

ഓണാഘോഷത്തിനിടെ ലീമെറിക്കില്‍ 6 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം നാട്ടിലേക്ക് തിരിച്ച് പോകുന്ന ഫാ. റോബിനെ MICA ആദരിച്ചു. ഫാദര്‍ റോബിന്റെ സേവനങ്ങള്‍ക്ക് മൈക്ക ചെയര്‍പേഴ്സണ്‍ ബോബി ലൂക്കോസ് നന്ദി പറയുകയും ഭാവിയില്‍ ഏറ്റെടുക്കാന്‍ പോകുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍ അറിയിക്കുകയും ചെയ്തു.

ജനറല്‍ സെക്രട്ടറി ലിനോ ലൂക്കോസ് മൈക്കയുടെയും Share and Care ന്റെയും പ്രവര്‍ത്തനങ്ങളും ഭാവി പരിപാടികളും വിശദീകരിച്ചു. സംഘാടകസമിതി പ്രസിഡണ്ട്ശ്രീ ബിബിന്‍ ആറാക്കുടി , ഓണാഘോഷം വന്‍ വിജയമാക്കിയതില്‍ സന്തോഷം പ്രകടിപ്പിക്കുകയും, ഇതിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും മൈക്കയുടെ എല്ലാ മെംബേഴ്സിനും,പൊതുസമൂഹത്തിനും നന്ദി അറിയിക്കുകയും ചെയ്തു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.