ഡബ്ലിന്‍ : അയര്‍ലണ്ടിലെ കുതിയ്ക്കുന്ന ജീവിതച്ചെലവുകളും അനുബന്ധ പ്രതിസന്ധികളും വര്‍ഷങ്ങളോളം നീണ്ടുനിന്നേക്കാമെന്ന പേടിപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍. ജീവിതച്ചെലവും ജനജീവിതവുമായി ബന്ധപ്പെട്ട ഡെയിലിലെ ചര്‍ച്ചകളിലാണ് വരദ്കറുടെ പരാമര്‍ശം.
സര്‍ക്കാരിന് സാധ്യമായതെല്ലാം ചെയ്തെന്നും ഇനിയൊന്നും ചെയ്യാനില്ലെന്നും പണപ്പെരുപ്പവും പ്രതിസന്ധികളും ആഗോള പ്രശ്നമാണെന്നുമായിരുന്നു വരദ്കറുടെ നിലപാട്. ഇതിനെ ശക്തമായി എതിര്‍ത്ത് സിന്‍ഫെയ്ന്‍ ടിഡിമാരും രംഗത്തുവന്നു. സര്‍ക്കാരിന്റെ നിലപാടുകളുടെ പൊള്ളത്തരം ഇന്‍ഡിപെന്‍ഡന്റ് ടി ഡി മാറ്റി മഗ്രാത്തും തുറന്നുകാട്ടി.
പല രക്ഷിതാക്കളും സ്‌കൂള്‍ ചെലവുകളെ കുറിച്ച് ഭയപ്പെടുകയാണെന്ന് സിന്‍ ഫെയിനിന്റെ ധനകാര്യ വക്താവ് പിയേഴ്‌സ് ഡോഹെര്‍ട്ടി ആരോപിച്ചു. ഒരു കുട്ടിയെ സ്‌കൂളില്‍ അയയ്ക്കുന്നതിന് 1700 യൂറോയിലേറെ ചെലവുവരുന്നുണ്ട്. അടിയന്തര ബജറ്റ് കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കണമെന്നായിരുന്നു ഡോഹര്‍ട്ടിയുടെ ആവശ്യം.
ഇതിനുള്ള മറുപടിയിലാണ് പണപ്പെരുപ്പം ലോകമെമ്പാടുമുള്ള ഒരു പ്രശ്നമാണെന്നും എല്ലാവരും ഞെരുക്കത്തിലാണെന്നും പ്രതികരിച്ചത്. ഏതു സര്‍ക്കാരിനും ചെയ്യാന്‍ കഴിയുന്നത് ചെയ്തെന്നും വരദ്കര്‍ പറഞ്ഞു. ഏതെങ്കിലും ബജറ്റ് നടപടികളിലൂടെ പ്രശ്നം അവസാനിക്കില്ലെന്നും വരദ്കര്‍ പറഞ്ഞു.
ജീവിതച്ചെലവ് ലോകമെമ്പാടും വളരെ വേഗത്തില്‍ ഉയരുകയാണെന്ന് വരദ്കര്‍ പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് കുറയ്ക്കല്‍, വൈദ്യുതിയുടെയും ഗ്യാസിന്റെയും വാറ്റ് കുറയ്ക്കല്‍, ഇന്ധന അലവന്‍സ് പേയ്മെന്റ് വര്‍ധന എന്നിവയിലൂടെ ഇതിനകം തന്നെ 1.4 ബില്യണ്‍ യൂറോയുടെ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.
സമീപകാല യൂറോസ്റ്റാറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് അയര്‍ലണ്ടിലെ ജീവിതച്ചെലവുകള്‍ ഇ യു ശരാശരികള്‍ക്കും വളരെ മുകളിലാണെന്ന് ഇന്‍ഡിപെന്‍ഡന്റ് ടി ഡി മാറ്റി മഗ്രാത്ത് ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച സര്‍ക്കാരിന്റെ വാദങ്ങള്‍ ദുര്‍ബലമാണ്. പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. ഉയര്‍ന്ന ചെലവാണെങ്കില്‍ അയര്‍ലണ്ടിലെ ശമ്പളവും വേതനവും യൂറോപ്യന്‍ യൂണിയന്‍ ശരാശരിയേക്കാള്‍ കൂടുതലാണെന്ന് വരദ്കര്‍ തിരിച്ചടിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.