head3
head1

ഫ്രാന്‍സീസ് വിട ചൊല്ലി പിരിഞ്ഞു , താത്കാലിക ചുമതല ഐറിഷ് കര്‍ദിനാളിന്

വത്തിക്കാന്‍ : ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് വിടചൊല്ലി ലോകം. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഭൗതിക ശരീരം സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ സംസ്‌കരിച്ചു. വത്തിക്കാനില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് സെന്റ് മേരി മേജര്‍ ബസിലിക്ക. സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അന്ത്യ വിശ്രമം കൊള്ളുന്നത്.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ അവസാനമായി ഒരുനോക്കുകാണാന്‍ വന്‍ ജനസാ?ഗരമാണ് അനിയന്ത്രിതമായി സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്ക് എത്തിയത്. വലിയ തിരക്ക് കണക്കിലെടുത്ത് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കുന്ന ലോകമെമ്പാടുമുള്ള നേതാക്കള്‍ക്കായൊരുക്കിയത് 5000 ഇരിപ്പിടങ്ങള്‍.ഈസ്റ്റര്‍ തിങ്കളാഴ്ച രാവിലെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ(88) ഈ ലോകത്തോട് വിടപറഞ്ഞത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഖബറടക്ക ചടങ്ങില്‍ 50 ലേറരാജ്യങ്ങളില്‍ നിന്നുള്ള ലോകനേതാക്കള്‍ പങ്കെടുത്തു.ഈസ്റ്റര്‍ തിങ്കളാഴ്ച രാവിലെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ(88) ഈ ലോകത്തോട് വിടപറഞ്ഞത്.

അക്ഷരമാലാ ക്രമത്തിലായിരുന്നില്ല ലോക നേതാക്കള്‍ക്കുള്ള ഇരിപ്പിടങ്ങള്‍ വിന്യസിച്ചിരുന്നത്.ഫ്രാന്‍സിസ് മാര്‍പ്പാപ്പ അര്‍ജന്റീനക്കാരനായതിനാല്‍, അദ്ദേഹത്തിന്റെ മാതൃരാജ്യത്ത് നിന്നുള്ള പ്രതിനിധികള്‍ക്കാണ് ഏറ്റവും മുന്നില്‍ ഇരിപ്പിടം ലഭിച്ചത്.അതിനാല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കടുത്ത വിമര്‍ശകനായിരുന്നിട്ടു കൂടിയും പ്രധാനമന്ത്രി ജാവിയര്‍ മിലിയായിരുന്നു മുന്‍ നിരയില്‍ ഇരിപ്പിടം ലഭിച്ചത്.ഇറ്റലിയുടെ പ്രതിനിധി സംഘത്തിനായിരുന്നു അടുത്ത ഊഴം.

ഫ്രഞ്ച് ഭാഷയിലെ അക്ഷരമാലാക്രമത്തില്‍ വിഭജിച്ചാണ് പിന്നീട് സീറ്റുകള്‍ ക്രമീകരിച്ചത്. ഇത് കാര്യങ്ങളെ അല്‍പ്പം സങ്കീര്‍ണ്ണവുമാക്കി. ഇതനുസരിച്ച് അയര്‍ലണ്ട് ഇംഗ്ലീഷുകാരെക്കാള്‍ മുന്നിലായി. പ്രസിഡന്റ്, പ്രധാനമന്ത്രി പദവികളേക്കാള്‍ രാജകീയതയെ മുന്‍നിര്‍ത്തിയാണ് ഇരിപ്പിടം ക്രമീകരിച്ചിരുന്നത്.അതിനാല്‍ സ്‌പെയിനിലെയും ബെല്‍ജിയത്തിലെയും രാജാക്കന്മാരും രാജ്ഞിമാരുമടക്കമുള്ള കുടുംബത്തിലെ മറ്റ് അംഗങ്ങള്‍, അവരുടെ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാര്‍ എന്നിവര്‍ മറ്റ് രാഷ്ട്രത്തലവന്മാര്‍ക്ക് മുന്നിലായി.

അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സും ഭാര്യ സബീനയും പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസും ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.ലോകമെമ്പാടുമുള്ള ഏറ്റവും ദുര്‍ബലരായവര്‍ക്ക് വേണ്ടി നിലകൊണ്ടയാളായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് പ്രസിഡന്റ് ഹിഗ്ഗിന്‍സ് അനുസ്മരിച്ചു.പ്രകൃതി മാതാവിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളുടെയും ശക്തനായ വക്താവായിരുന്നു മാര്‍പാപ്പ.ആഗോള ദാരിദ്ര്യം എങ്ങനെ ഇല്ലാതാക്കാമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ചിന്ത.കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും മാര്‍പാപ്പ കാതോര്‍ത്തു.

കോണ്‍ക്ലേവ് ഒരുക്കങ്ങള്‍ തുടങ്ങി

കാമെര്‍ലെംഗോ ചുമതല ഏറ്റെടുത്ത ഐറീഷ് വംശജനായ കര്‍ദിനാള്‍ കെവിന്‍ ഫാരലിന്റെ നേതൃത്വത്തില്‍ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന്റെ ഒരുക്കങ്ങള്‍ തുടങ്ങി.ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സംസ്‌കാര ചടങ്ങളുകള്‍ ഏകോപിപ്പിച്ചതും ഐറിഷ് കര്‍ദിനാളാണ്.പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നത് വരെ ആഗോള കത്തോലിക്കാ സഭയുടെയും വത്തിക്കാന്‍ സിറ്റിയുടെയും ഭരണ നിര്‍വഹണ കാര്യാലയം ആണ് കാമെര്‍ലെംഗോയുടേത്..

വത്തിക്കാനിലെ സകല വസ്തുക്കളുടെയും ധനകാര്യ ഇടപാടുകളും നിയന്ത്രിക്കുന്നത് കാമെര്‍ലെംഗോ ആണ്. കര്‍ദിനാള്‍ കെവിന്‍ ഫാരല്‍ ആണ് നിലവിലെ കാമെര്‍ലെംഗോ. അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ 1947ല്‍ ആയിരുന്നു കെവിന്‍ ജോസഫ് ഫാരലിന്റെ ജനനം. 1966ല്‍ കോണ്‍ഗ്രിഗേഷന്‍ ഓഫ് ലീജണറീസ് ഓഫ് ക്രൈസ്റ്റ് എന്ന സന്യാസ സഭയില്‍ ചേര്‍ന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.