ഡബ്ലിന്‍ : അയര്‍ലണ്ടില്‍ കൃഷിഭൂമിയുടെ വില്‍പ്പനയില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്.കഴിഞ്ഞ വര്‍ഷം ഭൂമി വില്‍പ്പനയില്‍ 30% വര്‍ധനവുണ്ടായെന്ന് റിയല്‍ എസ്റ്റേറ്റ് അലയന്‍സിന്റെ റിപ്പോര്‍ട്ട് പറയുന്നു.ഭൂമിയുടെ വില 1.5% വര്‍ധിച്ചു.ഏക്കറിന് ശരാശരി 13,940 യൂറോയാണ് ഇപ്പോഴത്തെ വില.
2,661 ഏക്കര്‍ ഭൂമിയുടെ വില്‍പ്പനയാണ് നടന്നത്.17 ആര്‍ ഇ എ ഏജന്റുമാര്‍ മുഖേന 37 മില്യണ്‍ യൂറോയുടെ ഇടപാടുകളാണ് ഇതിലൂടെ നടന്നത്.ഈ ഇടപാടുകളുടെ മൂന്നില്‍ രണ്ടും രൊക്കം പണം നല്‍കിയാണ് വാങ്ങിയത്.ഭൂമി വാങ്ങിയവരില്‍ 65% ലോക്കല്‍ കര്‍ഷകരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. വാങ്ങിയവരില്‍ 9% റെന്റ് ഇന്‍വെസ്റ്റേഴ്സും 7.7% ഫോറസ്ട്രി ബയോഴ്സുമാണെന്ന് ആര്‍ ഇ എ പറയുന്നു.ഇടപാടുകളിലുള്‍പ്പെട്ട 5.5% ഭൂമി റെസിഡന്‍ഷ്യല്‍, ഡെവലപ്‌മെന്റിനും 2% കാര്‍ഷിക ആവശ്യങ്ങള്‍ക്കുമായിരുന്നു.
ഉടമസ്ഥാവകാശം മാറുന്നതിന് പരമ്പരാഗതമായി ലഭിച്ച ഭൂമി വില്‍ക്കുകയായിരുന്നു കൃഷിഭൂമി വിറ്റവരില്‍ 22%വും.15.4% കര്‍ഷകര്‍ ഭൂമിയുടെ വലിപ്പം കുറയ്ക്കുന്നതിനാണ് ഭൂമി വിറ്റത്.മറ്റ് സംരംഭങ്ങള്‍ക്ക് പണം കണ്ടെത്താനായി 14% ഇടപാടുകള്‍ നടന്നു.11ശതമാനം പേര്‍ റിട്ടയര്‍മെന്റ് ഫണ്ടിനായും വില്‍പ്പന നടത്തി. 6.6% പേര്‍ കൃഷി ഉപേക്ഷിക്കുന്നതിന് ഭൂമി വിറ്റു.ഏകദേശം 8% വെണ്ടര്‍മാരും വിദേശത്ത് താമസിക്കുന്നവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.