സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവര്‍ പ്രധാന വേഷത്തിലെത്തി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘മ്യാവൂ’ ടീസര്‍ പുറത്തിറക്കി. ‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രവാസികളുടെ ജീവിതം പറയുന്ന ലാല്‍ ജോസ് ചിത്രമാണ് ‘മ്യാവൂ’. സലിംകൂമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയുമാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.
ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രമാണ് മ്യാവു. സിനിമയുടെ ചിത്രീകരണം പൂര്‍ണമായും യുഎയിലാണ്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡോ ഇക്ബാല്‍ കുറ്റിപ്പുറമാണ്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy
Comments are closed.