സുകുമാരക്കുറുപ്പ് ഈ വീഡിയോ കാണുമോ..! കേരളം സാക്ഷിയായ നിത്യസജീവ കൊലക്കേസ് പ്രമേയമായി ദുല്‍ഖറിന്റെ ‘കുറുപ്പ്’ എത്തുന്നു; ട്രെയ്ലര്‍ പുറത്ത്
ഇരയായ മനുഷ്യനെക്കാള്‍ പ്രതിയായ മനുഷ്യന്‍ കാലങ്ങളായി ചര്‍ച്ചയാകുന്ന, തലമുറകള്‍ പാടിപ്പറയുന്ന സംഭവം. അതാണ് ചാക്കോ കൊലക്കേസ്. പ്രതിയായ സുകുമാരക്കുറുപ്പിന്റെ പേര് കേള്‍ക്കാത്ത ഒരു മലയാളി പോലുമുണ്ടാകില്ല കേരളത്തില്‍. പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റെ ജീവിതം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രമാണ് ‘കുറുപ്പ്’. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. പ്രേക്ഷകരില്‍ ആകാംഷയുണര്‍ത്തുന്ന തരത്തിലുള്ള ട്രെയ്ലര്‍ ആണ് പുറത്തു വന്നിരിക്കുന്നത്.
ഏറ്റവും നിഗൂഢമായ ഈ തിരോധാനവും കേസും പ്രമേയമായെത്തുന്ന ‘കുറുപ്പ്’ ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ്. ചിത്രം നവംബര്‍ 12ന് തിയേറ്ററുകളിലെത്തും. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും റിലീസ് ചെയ്യും.
ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്സും ചേര്‍ന്നാണ് കുറുപ്പ് നിര്‍മിച്ചിരിക്കുന്നത്. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍.
ശോഭിത ധൂലിപാലയാണ് നായികയാവുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. സുഷിന്‍ ശ്യാം ആണ് സംഗീതമൊരുക്കുന്നത്.
അതേസമയം, ഈ ചിത്രം ഒരു കൊലപാതകിയെ മഹത്വവല്‍ക്കരിക്കുമോ എന്നുള്ള തരത്തിലൊക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സുകുമാരക്കുറുപ്പിനെ ആഘോഷിക്കില്ല എന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. യഥാര്‍ത്ഥ സംഭവങ്ങള്‍ കൃത്യമായി അവിഷ്‌കരിക്കാന്‍ സിനിമ കൊണ്ട് ഉദ്ദേശിച്ചിട്ടില്ല എന്ന് ട്രെയ്ലറിന്റെ തുടക്കത്തില്‍ എഴുതി കാണിക്കുന്നുണ്ട്. സിനിമയിലെ ചില കഥാപാത്രങ്ങളും, സംഭവങ്ങളും സ്ഥാപനങ്ങളും സാങ്കല്‍പ്പികം മാത്രമാണെന്നും ആരെയും അപകീര്‍ത്തിപ്പെടുത്താനോ ഏതെങ്കിലും കേസുകളുടെ തെളിവുകളിലോ വിചാരണയിലോ കൈകടത്താനോ ഈ സിനിമ കൊണ്ട് ഉദ്ദേശിക്കുന്നില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy
Comments are closed.