സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ക്ഷണത്തിന്റെ ട്രെയിലര്‍ റിലീസായി. ഡിസംബര്‍ 10ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തിന്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയ്ലറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്.
ചലച്ചിത്ര വിദ്യാര്‍ത്ഥികളായ ഒരു സംഘം ഡിപ്ലോമ പ്രൊജക്റ്റിന്റെ ഷൂട്ടിന് ലൊക്കേഷന്‍ തേടി ഒരു മലയോര പ്രദേശത്ത് എത്തുന്നതും അവിടെ അവര്‍ക്ക് കാണാന്‍ കഴിഞ്ഞ വിചിത്ര മനുഷ്യരും അനുഭവങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ലാല്‍, ഭരത്, അജ്മല്‍ അമീര്‍, ബൈജു സന്തോഷ്, പുതുമുഖം സ്നേഹ അജിത്ത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നടി അനു സിതാരയുടെ സഹോദരി അനു സോനാരയും ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വേഷം അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഗോപി സുന്ദറാണ് ഒരുക്കിയിരിക്കുന്നത്. സൗണ്ട് ഡിസൈനിംഗ് ധനുഷ് നായനാരും ശബ്ദമിശ്രണം വിനോദും നിര്‍വഹിച്ചിരിക്കുന്നു.
ദിനേശ് ദഷാന്‍ മൂവി ഫാക്ടറിയുടെ ബാനറില്‍ സുരേഷ് ഉണ്ണിത്താനും റോഷന്‍ പിക്ചേര്‍സിന്റെ ബാനറില്‍ റെജി തമ്പിയും സംയുക്തമായാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy
Comments are closed.