head3
head1

‘വെള്ളിച്ചില്ലും വിതറി’… നാല്‍പ്പതു വര്‍ഷം മുമ്പ് പാടിയ പാട്ട് വീണ്ടും ആലപിച്ച് കൃഷ്ണചന്ദ്രന്‍

കൊച്ചി : നാല്‍പ്പതു വര്‍ഷം മുമ്പ് പാടിയ തന്റെ ആദ്യ ഗാനമായ ‘വെള്ളിച്ചില്ലും വിതറി’ എന്ന സൂപ്പര്‍ ഹിറ്റ് പാട്ട് ആലപിച്ച് കൃഷ്ണചന്ദ്രന്‍ ഗായകനായി വീണ്ടും എത്തുന്നു. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷ് നിര്‍മിച്ച് പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ എന്ന ജയസൂര്യ ചിത്രത്തിനുവേണ്ടിയാണ് കൃഷ്ണചന്ദ്രന്‍ തന്റെ ആദ്യ ഗാനം വീണ്ടും പാടിയത്.

‘ഇണ’ എന്ന ചിത്രത്തിനുവേണ്ടി 1981 സെപ്തംബറില്‍ മദിരാശിയിലെ ഭരണി സ്റ്റുഡിയോയിലാണ് ‘വെള്ളിച്ചില്ലും വിതറി തുള്ളിത്തുള്ളി ഒഴുകും’ എന്ന ഗാനം റെക്കോര്‍ഡ് ചെയ്യപ്പട്ടത്. ആ ഗാനം സൂപ്പര്‍ ഹിറ്റായതിനു പിന്നാലെ മലയാളത്തിലും തമിഴിലുമായി ആയിരത്തിലധികം ഗാനങ്ങള്‍ കൃഷ്ണചന്ദ്രന്‍ പാടുകയും ചെയ്തു.

ജയസൂര്യയ്ക്ക് ഒപ്പം മഞ്ജു വാര്യരും പ്രധാന വേഷത്തില്‍ എത്തുന്ന മേരി ആവാസ് സുനോ ഒരു റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. ശിവദയാണ് ചിത്രത്തിലെ മറ്റൊരു താരം. എം. ജയചന്ദ്രനാണ് സംഗീതം ഒരുക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.