head3
head1

ക്രാന്തി ദേശീയ പ്രതിനിധി സമ്മേളനം സമാപിച്ചു

ഡബ്ലിന്‍ : അയര്‍ലണ്ടിലെ പുരോഗമന സാംസ്‌കാരിക സംഘടനയായ ക്രാന്തിയുടെ പ്രതിനിധി സമ്മേളനം ഡബ്ലിനില്‍ സമാപിച്ചു.

ക്രാന്തിയുടെ പ്രസിഡന്റ് ഷിനിത്ത് എ .കെ യോഗം ഉദ്ഘാടനം ചെയ്തു. ജീവന്‍ മാടപ്പാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രീതി മനോജ് സ്വാഗതം ആശംസിച്ചു.

മെല്‍ബ സിജു രക്തസാക്ഷി പ്രമേയവും കെ എസ് നവീന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സരിന്‍ വി സദാശിവന്‍, മെല്‍ബ സിജു, എബ്രഹാം മാത്യു എന്നിവരെ സമ്മേളനത്തിന്റെ പ്രസീഡിയം ആയി തിരഞ്ഞെടുത്തു.

ഉക്രൈന്‍ റഷ്യ യുദ്ധത്തിനെതിരെയും യുദ്ധം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളെയും പ്രതിപാദിച്ചുകൊണ്ട് വര്‍ഗീസ് ജോയിയും, അയര്‍ലണ്ടിലെ വിലക്കയറ്റവും വര്‍ധിച്ചു വരുന്ന വീട്ട് വാടകയും പിടിച്ചു നിര്‍ത്തുന്നതില്‍ അയര്‍ലണ്ടിലെ സര്‍ക്കാരിന്റെ പരാജയവും തുറന്നു കാട്ടി കൊണ്ട് ജോണ്‍ ചാക്കോയും പ്രമേയം അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി മനോജ് ഡി മന്നാത്ത് ക്രാന്തിയുടെ കഴിഞ്ഞ കാലയളവിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രെഷറര്‍ അജയ് സി ഷാജി വരവ് ചിലവ് കണകുകളും അവതരിപ്പിച്ചു.

പ്രതിനിധി സമ്മേളനം 20 അംഗ ദേശീയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 20 അംഗ സെന്‍ട്രല്‍ കമ്മിറ്റി കൂടിയ ആദ്യ യോഗത്തില്‍ അടുത്ത സമ്മേളനം വരെയുള്ള ക്രാന്തിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ ഷിനിത്തിനെ സെക്രട്ടറിയായും മനോജ് ഡി മന്നാത്തിനെ പ്രസിഡന്റ് ആയും അനൂപ് ജോണിനെ ജോയിന്‍ സെക്രട്ടറിയായും ബിജി ഗോപാലകൃഷ്ണനെ വൈസ് പ്രസിഡന്റ് ആയും ജോണ്‍ ചാക്കോയെ ട്രെഷറര്‍ ആയും തെരഞ്ഞെടുത്തു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.