ഫോര്‍ മ്യൂസിക്സിന്റെ ഒറിജിനല്‍ സിരീസ് ആയ ”മ്യൂസിക് മഗ്ഗി”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. വിനോദ് വേണു എഴുതിയ മനോഹര ഗാനം, പാടി അഭിനയിച്ചിരിക്കുന്നത് അയര്‍ലണ്ടിലെ മെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്ന ‘സനി സാമുവേല്‍ ‘ ആണ്.
ഫോര്‍ മ്യൂസിക്സിന്റെ ഒറിജിനല്‍ സിരീസ് ആയ ”മ്യൂസിക് മഗ്ഗി”ന്റെ അയര്‍ലണ്ട് എപ്പിസോഡിലൂടെയാണ്’സനിയെ’ ഫോര്‍ മ്യൂസിക്‌സ് കണ്ടെത്തിയത്.
സംഗീതരംഗത്തു മുന്നേറാന്‍ കൊതിക്കുന്നവര്‍ക്കായി ഫോര്‍ മ്യൂസിക്‌സ് അവസരമൊരുക്കുന്ന ‘മ്യൂസിക് മഗ്’ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.നേരത്തെ ഇറങ്ങിയ 6 ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു.അയര്‍ലന്‍ഡില്‍ നിന്നുള്ള19 പുതിയ സിംഗേഴ്‌സിനെയാണ് ഫോര്‍ മ്യൂസിക്‌സ്’മ്യൂസിക് മഗ്ഗി”ലൂടെ സംഗീതലോകത്തിന് പരിചയപ്പെടുത്തുന്നത്..’
ഇവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫോര്‍ മ്യൂസിക്‌സിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളില്‍ അവസരവുമുണ്ട്.
അയര്‍ലണ്ടിലെ വൈവിധ്യ സുന്ദരമായ പ്രകൃതിയുടെ പാശ്ചാത്തലത്തില്‍ ആണ് ഓരോ ഗാനവും വിഷ്വല്‍ ചെയ്തിരിക്കുന്നത്.
ഒരു പെണ്‍കുട്ടിയുടെ ആദ്യ പ്രണയത്തിന്റെ കൗതുകവും സൗന്ദര്യവും എല്ലാം നിറഞ്ഞ ഈ മനോഹരമായ ഗാനത്തിന്റെ സംഗീതവും, സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ഫോര്‍ മ്യൂസിക്‌സ് ആണ്.മ്യൂസിക് 24 7 ചാനലിലൂടെ ആണ് പാട്ടുകള്‍ റീലീസ് ആയിരിക്കുന്നത്.
മ്യൂസിക് മഗിലെ ബാക്കിയുള്ള ഗാനങ്ങള്‍ ഉടന്‍ തന്നെ റിലീസിനൊരുങ്ങുകയാണ്. ഗ്ലോബല്‍ മ്യൂസിക് പ്രൊഡക്ഷന്റെ കീഴില്‍ ജിംസണ്‍ ജെയിംസ് ആണ് ‘മ്യൂസിക് മഗ്’ എന്ന പ്രോഗ്രാം അയര്‍ലണ്ടില്‍ പരിചയപ്പെടുത്തുന്നത്.


Comments are closed.