അയര്‍ലണ്ട് കെഎംസിസി വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ഡബ്ലിനിലെത്തും
ഡബ്ലിൻ :അയര്‍ലണ്ടിലെ പ്രമുഖ സാമൂഹിക ,ജീവകാരുണ്യ സംഘടനയായ അയര്‍ലണ്ട് കെഎംസിസി യുടെ അഞ്ചാം വാര്‍ഷികവും ,ഫാമിലി മീറ്റും നവംബര് മൂന്നാം തീയതി ഡബ്ലിനിലെ പാമേഴ്സ് ടൗണില്‍ (St lorcans Boys National school Palmerstown D20K248) വെച്ച് നടത്തപ്പെടും .
വ്യാഴാഴ്ച വൈകീട്ട് 5 മുതല്‍ 9 മണി വരെ നടക്കുന്ന ചടങ്ങില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടും ,കേരളത്തിലെ സാമൂഹിക ,രാഷ്ട്രീയ ,ജീവകാരുണ്യ രംഗത്തെ പ്രമുഖനുമായ പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥി ആയി പങ്കെടുക്കും .
അയര്‍ലണ്ടിലെ വിവിധ സാമൂഹിക ,സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുന്ന ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക്
0899871747
0894199201
0892393550
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.